കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്: പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും ലൈസന്‍സ് പുതുക്കാം

Google Oneindia Malayalam News

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി. മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ പൗരന്‍മാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് സര്‍ക്കാരെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിന്‍ പറഞ്ഞു. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസിനൊപ്പം തപാല്‍ ചാര്‍ജ്ജ്് അടയ്ക്കുന്നതോടെ പുതിയ ലൈസന്‍സ് വീട്ടിലെത്തും

ഇനി മുതല്‍ ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളില്‍ മാത്രം നേരിട്ട് ഹാജരായാല്‍ മതി. സാരഥി സോഫ്റ്റ് വെയറില്‍ ചേര്‍ത്തിട്ടുള്ള ലൈസന്‍സുകള്‍ക്ക് വ്യക്തമായ കാഴ്ച/ മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്താല്‍ ഹിയറിംഗ് ആവശ്യമില്ല. ടാക്‌സ് ടോക്കണും പെര്‍മിറ്റും ഓണ്‍ലൈനായി പ്രിന്റ് എടുക്കാം. പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ലൈസന്‍സ് പുതുക്കാം. ഇതിനായി അതത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഫീസടച്ചാല്‍ മതി. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ്് പെര്‍മിറ്റിന് വിദേശത്തെ അംഗീകൃത ഡോക്ടര്‍മാരില്‍ കാഴ്ച/മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസന്‍സ്, വിസ, പാസ്‌പോര്‍ട്ട് മുതലയാവ) ഓണ്‍ലൈനായി അപ്ലോഡ് ചെയ്ത് അപേക്ഷിക്കാം.

mvd

ഇന്നുമുതല്‍ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും. പുക പരിശോധന ഏകീകൃത വാഹന സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളാകും നല്‍കുക. കൂടാതെ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ വാഹനിലും, പരിവാഹന്‍ ആപ്ലിക്കേഷനിലും ലഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ്് വിജയകരമായതിനെ തുടര്‍ന്ന് ഇത് തുടരും. നാല് ലക്ഷത്തോളം പേരാണ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഇതുവരെ വിജയിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ മന്ത്രി സെക്രട്ടേറിയറ്റ് വളപ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു. അനേര്‍ട്ട് മുഖേന കരാറടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ 26 ഇലക്ട്രിക്ക് വാഹനങ്ങള്‍ എത്തിച്ചത്.

English summary
mvd with changes in the New Year: Expatriates can renew their license from abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X