ജിഷ്ണു പ്രണോയ് കേസ് ; സിബിഎെ പറഞ്ഞത് കള്ളം: എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് സിബിഐയെ കുറ്റപ്പെടുത്തി മുഖ്യമുന്ത്രിയുടെ സ്റ്റാഫംഗം കൂടിയായ എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐ ഏറ്റെടുക്കത്തതിനെതിരെയാണ് ജയരാജന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.
കള്ളം പറയാന്‍ സിബിഐയും സത്യം തെളിയിക്കാന്‍ കേരള പോലീസും എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. ജിഷ്ണു പ്രണോയ് കേസ് സംസ്ഥാന സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പരാതി നല്‍കാന്‍ പോയ ജിഷ്ണുവിന്റെ അമ്മ മഹിജയെ കേരള പോലീസ് റോഡിലൂടെ വലിച്ച് ഇഴച്ച് അറസ്റ്റ് ചെയ്ത സംഭവം ജനങ്ങല്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇട വരുത്തിയിരുന്നു.


സംസ്ഥാന സര്‍ക്കാരിന്‍റെ കത്ത്
ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചത് ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നാണ് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.

സിബിഐ തുടക്കത്തില്‍ പറഞ്ഞത്
ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരില്‍ നിന്ന് യാതൊരു കത്തും ലഭിച്ചില്ലെന്നായിരുന്നു സിബിഐ കോടതിയില്‍ വ്യക്തമാക്കിയതെന്ന് ജയരാജന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

സിബിഐ പറഞ്ഞത് കള്ളം
സുപ്രീം കോടതിയില്‍ സിബിഐ അഭിഭാഷകന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും നേരത്തെ കത്ത് കിട്ടിയില്ലെന്ന് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ആഭ്യന്തവകുപ്പിന്‍റെ അഡീഷണല്‍ സെക്രട്ടറിക്ക് സിബിഐ ചെന്നൈ മേഖലാ ജോയിന്റ് ഡയറക്ടര്‍ ജോ:ഡയരക്ടര്‍ നാഗേശ്വര റാവു അയച്ച മറുപടിയില്‍ കേരള സര്‍ക്കാര്‍10.08.2017 ല്‍ അയച്ച കത്താണ് സൂചനയായി കൊടുത്തതെന്നും. അത് കള്ളമായിരുന്നെന്ന് തെളിഞ്ഞതായും ജയരാജന്‍രെ പോസ്റ്റില്‍ പറയുന്നു.

സിബിഐയുടെ മറുപടി
സിബിഐ അന്വേഷിക്കാന്‍ മാത്രം സവിശേഷ പ്രാധാന്യമുള്ളതാണോ ജിഷ്ണു പ്രണോയ് കേസ് എന്നാണ് സിബിഐ മറുപടി നല്‍കിയത്. കൂടാതെ കേരളത്തിലെ ഹൈക്കോടതിയും സര്‍ക്കാരും ഏല്‍പ്പിച്ച മറ്റ് കേസുകള്‍ മീലം സിബി ഐയ്ക്ക് ജോലി ഭാരവുമുണ്ടെന്ന് സിബിഐ മറുപടി നല്‍കിയിരുന്ന കാര്യത്തെയും പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്

സിബിഐയുടെ രാഷ്ട്രീയം
കേരള ഹൈക്കോടതിയില്‍ ആര്‍എസ്എസ് സ്ഥാപനമായ തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റിന്റെ ഏഴ് കേസുകള്‍ സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് റീപ്പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. സിബിഐയെ കൂട്ടിലടച്ച തത്ത എന്ന് വിവരിച്ച ജയരാജന്‍. ആര്‍എസ് എസ് സിന്റെ കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ കാണിക്കുന്നതാണ് രാഷ്ട്രീയം എന്നും പോസറ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്

സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി
ആര്‍ എസ് എസ് നല്‍കിയ കേസുകള്‍ ഏറ്റെടുക്കാനും അന്വേഷിക്കാനും സി ബി ഐ കാണിക്കുന്ന താത്പര്യം മറ്റ് കേസുകളോട് ഇല്ലെന്നും. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ദുംഖം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമേ ഉള്ളു എന്നും പറഞ്ഞാണ് എംവി ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്. അവസാന വരികളിലൂടെ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്താനും ജയരാജന്‍ മറന്നില്ല.












Click it and Unblock the Notifications