സുരേന്ദ്രന് മറുപടി പറയാന്‍ സംസ്‌ക്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത, അടിക്കാനിങ്ങ് വരട്ടെയെന്ന് ശ്രീമതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തോട് പ്രതികരിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കെ സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ സംസ്‌ക്കാരത്തിന് അനുസരിച്ച് ഓരോന്ന് പറഞ്ഞു. അതിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലെന്നാണ് ചിന്തയുടെ പ്രതികരണം. കെ സുരേന്ദ്രന് മറുപടി പറയാന്‍ തന്റെ സംസ്‌ക്കാരം അനുവദിക്കുന്നില്ലെന്നും ചിന്ത പറഞ്ഞു.
അതേസമയം കെ സുരേന്ദ്രന് എതിരെ ഇടത് വനിതാ നേതാക്കള്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ ഇങ്ങോട്ട് വരട്ടെ എന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ കൂടിയായ പികെ ശ്രീമതി പ്രതികരിച്ചത്. ഇത്രയും നിന്ദ്യവും മ്ലേച്ഛവുമായ ഭാഷ കേരളത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനല്ലേ ഈ സുരേന്ദ്രന്‍ എന്ന മാന്യ വ്യക്തിയെന്നും പികെ ശ്രീമതി ചോദിച്ചു.
''ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ അദ്ദേഹത്തിന്റെ നാക്ക് എങ്ങനെയാണ് ചലിച്ചത്. ഇത് കേരളീയ സമൂഹം ശ്രദ്ധിക്കണം. അദ്ദേഹത്തിന് പെണ്‍മക്കളൊന്നും ഇല്ലേ. അദ്ദേഹത്തിന് വീട്ടില്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുമല്ലോ. ഇത്രയും സംസ്‌ക്കാര ശൂന്യമായ പദങ്ങള്‍ ഉപയോഗിച്ച് ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണ്''. ശക്തമായ പ്രതിഷേധം കേരളം ഉയര്‍ത്തണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു. ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.
മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും കെ സുരേന്ദ്രന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. കെകെ ശൈലജയുടെ പ്രതികരണം: ' സഖാവ് ചിന്താ ജെറോമിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പഴയ മാടമ്പി സംസ്കാരത്തിൻ്റെ ബാക്കിപത്രമാണ് സുരേന്ദ്രൻ്റെ പ്രതികരണത്തിലൂടെ വെളിവായത്. ഒരു പെൺകുട്ടിയെ കുറിച്ച് ഇത്തരം നീചമായ പദപ്രയോഗങ്ങളിലൂടെ അധിക്ഷേപം നടത്തുന്നത് അത്തരം സംസ്കാരത്തിൻ്റെ ഉടമകളാണ്. ചിന്താ ജെറോമിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി തുടർച്ചയായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്രയും തരംതാണ പദപ്രയോഗം നടത്തിയ കെ സുരേന്ദ്രനെതിരെ കേരളത്തിൻ്റെ പൊതു സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.












Click it and Unblock the Notifications