Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ അച്ഛന്‍ നായര്‍, അമ്മ ഈഴവ: ഉത്തരം മുട്ടിയപ്പൊ ജാതിക്കാര്‍ഡ് ഇറക്കുന്നു: മറുപടിയുമായി ദിയയും കൃഷ്ണകുമാറും

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഒ ബൈ ഓസി എന്ന സ്ഥാപനത്തില്‍ 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിയയും പിതാവ് കൃഷ്ണകുമാറും. ജീവനക്കാരെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നുള്ള ആരോപണങ്ങള്‍ ദിയ നിഷേധിച്ചു.

ദിയയുടെ വാക്കുകള്‍: ഉത്തരം മുട്ടുമ്പോഴാണ് ജാതിക്കാര്‍ഡ് പുറത്തെടുക്കുന്നത്. എന്റെ കുടുംബത്തില്‍ അമ്മ ഈഴവ വിഭാഗത്തിലാണ്. അച്ഛന്‍ നായരും. എന്റെ ഭര്‍ത്താവ് ബ്രാഹ്‌മണനും ആണ്. എല്ലാം കൂടെ ചേരുന്നതാണ് ഞാനും ജനിക്കാനിരിക്കുന്ന എന്റെ കൊച്ചും.

ജാതി, മതം എന്നൊക്കെ പറയുന്നത് ഇനി ഒന്നും പറയാനില്ലാത്തപ്പോഴാണ്. അങ്ങനെ എന്തെങ്കിലും പറഞ്ഞ് ഈ കേസ് ട്വിസ്റ്റ് ചെയ്തെടുക്കാം. അവരുടെ ജാതിയിലുള്ളവര്‍ക്ക് വാശി കേറട്ടെ എന്ന് വിചാരിച്ചിട്ടായിരിക്കും അങ്ങനൊക്കെ പറയുന്നത്. എന്റെ എല്ലാ പരിപാടികള്‍ക്കും അവരെ വിളിക്കാറുണ്ട്. ഞാന്‍ അവരുടെ കൂടെ പോയിരുന്ന് പാക്ക് ചെയ്യും. അവര്‍ക്ക് ബാത്‌റൂം കഴുകാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കഴുകും. ജാതി പ്രശ്നമുണ്ടെങ്കില്‍ ഓഫീസിലേക്കു കയറ്റേണ്ട കാര്യമില്ലല്ലോ.

Diya krishna

അധികാര മനോഭാവത്തോടെയാണ് ജീവനക്കാരോട് പെരുമാറിയിട്ടുള്ളത് എന്ന ആരോപണവും ദിയ തള്ളി. 'ഞാന്‍ ഒരു കടയുടെ ഓണറാണ്. അവര്‍ എന്റെ തൊഴിലാളികളാണ്. എന്റെ ശമ്പളം വാങ്ങുന്നവരാണ്. എന്നിട്ടും താന്‍ അധികാരത്തോടെയല്ല പെരുമാറിയിട്ടുള്ളത്. അവരെ കുടുംബാംഗങ്ങളെ പോലെയാണ് കണ്ടത്. അവര്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അതും ഗര്‍ഭിണിയായി വയ്യാതെയിരിക്കുന്ന സമയത്ത്.

അവര്‍ തെറ്റ് സമ്മതിക്കുന്ന വീഡിയോ ഞങ്ങളുടെ കൈയിലുണ്ട്. എന്നിട്ടും തെറ്റുകാരി ഞാനാണെന്ന് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുന്നു. എനിക്കെതിരേ എല്ലാം പറയുന്നുണ്ടെങ്കിലും ഒന്നിനും തെളിവില്ല. ജീവനക്കാര്‍ക്കെതിരേ കസ്റ്റമേഴ്‌സും പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അത് ചോദിച്ചിട്ടുണ്ട്. അല്ലാതെ ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടില്ല.

നികുതി വെട്ടിക്കുന്നതിന്റെ ഭാഗമായി ദിയ പറഞ്ഞിട്ടാണ് പെയ്‌മെന്റുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന ജീവനക്കാരുടെ ആരോപണവും ദിയ നിഷേധിച്ചു.

'ഞാന്‍ അങ്ങനെ പറയുന്നതിന്റെ ചാറ്റോ മറ്റു തെളിവോ ഒന്നും അവരുടെ കയ്യില്‍ ഇല്ല. കസ്റ്റമേഴ്‌സിന്റെ പണം അവരുടെ അക്കൗണ്ടിലേക്ക് ഇടാന്‍ ആവശ്യപ്പെട്ടതിന്റെ ചാറ്റോ, വോയിസ് നോട്ടോ പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റുമോ എന്ന് അവരോട് ചോദിച്ചാല്‍ അവര്‍ ഈ പറഞ്ഞതൊക്കെ പിന്‍വലിക്കും. അവരുടെ അക്കൗണ്ടില്‍ വന്ന തുക എനിക്കു നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഏതെങ്കിലും എടിഎമ്മില്‍ നിന്നും എടുക്കണം. എനിക്കു നല്‍കാനുള്ള പണം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകളുമായി വന്നാല്‍ ഞാന്‍ കുറ്റം ഏറ്റെടുക്കാം.

കസ്റ്റമേഴ്‌സിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. ശമ്പളം മാത്രമാണ് ഞാന്‍ അവര്‍ക്കിട്ടു കൊടുക്കുന്നത്. ഇങ്ങോട്ട് മൂക്കിപ്പൊടി വാങ്ങാനുള്ള പൈസ പോലും തന്നിട്ടില്ല. അങ്ങനെ പണം എനിക്ക് തന്നിട്ടുണ്ടെങ്കില്‍ അത് ഏതെങ്കിലും എടിഎമ്മില്‍ നിന്നും എടുക്കണം. അവിടുത്തെ സിസിടിവിയോ ബാങ്ക് സ്റ്റേറ്റ്മെന്റോ പരിശോധിക്കാം.

എന്റെ ഡെലിവറി ഉടനെ നടക്കും. സ്റ്റെപ്പ് കയറാന്‍ പോലും വയ്യാത്ത ഞാന്‍ എങ്ങനെ ഭീഷണിപ്പെടുത്താനാണ്. ഞാന്‍ അച്ഛനോടും അമ്മയോടും ഈ പ്രശ്നത്തില്‍ ഇടപെടാനും എനിക്ക് ഈ സിറ്റുവേഷനില്‍ പ്രശ്നം ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. അവര്‍ക്ക് പറ്റുന്ന രീതിയില്‍ ഈ പ്രശ്നത്തില്‍ മാന്യമായി ഇടപെട്ടിട്ടുണ്ട്. വിഷയം സംസാരിക്കാന്‍ ജീവനക്കാര്‍ വന്ന അന്ന് അവര്‍ക്ക് ഭക്ഷണവും വാങ്ങിക്കൊടുത്തു. കഴിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല - ദിയ കൂട്ടിച്ചേര്‍ത്തു.

രക്ഷയില്ലാതെ വരുമ്പോഴാണ് ജാതിയെടുത്ത് പ്രയോഗിക്കുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇനി പിന്നോട്ടില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ക്കെതിേരയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് ദിയ നടത്തുന്ന ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ ക്യൂ ആര്‍ കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപയോളം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കൃഷ്ണകുമാറും ദിയയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച്
തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് ദിയയ്ക്കും കൃഷ്ണകുമാറിനും എതിരെ മൂന്നു ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

69 ലക്ഷം രൂപ തട്ടിയെടുത്തിട്ടില്ലെന്നും ദിയ പറഞ്ഞിട്ടാണ് കസ്റ്റമേഴ്സിന്റെ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയത് എന്നുമാണ് ഇവര്‍ പറയുന്നത്. നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കുമെതിരെ തട്ടിക്കൊണ്ടുപോകല്‍, പണം തട്ടിയെടുത്തു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+