മോദി എന്ന വ്യക്തിയോട് അല്ല; ആ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ് എന്‍റേത്: വേടന്‍
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തനിക്ക് കിട്ടിയതില്‍ യാതൊരുവിധത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതായി വിശ്വസിക്കുന്നില്ലന്ന് വേടന്‍. എന്റെ കല്ക്ക് കിട്ടിയ അവാർഡ് ആയിട്ട് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം എന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കകത്ത് കൊണ്ടുവിടേണ്ട ആവശ്യമൊന്നും കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇല്ല. ഞാനും ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണ ഇല്ലാതെ നിൽക്കുന്ന ഒരാളായിട്ട് തന്നെയാണ് വർക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനകത്ത് രാഷ്ട്രീയം ഉള്ളതായിട്ട് ഞാന്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഒരു ഇന്ത്യൻ ദളിത് ആണ്. ആർഎസ്എസ് അജണ്ട എന്ന് പറയുന്നത് ഒരു സമൂഹത്തിലെ സഹജീവിയെ കരുണയില്ലാതെ കാണാൻ ഒക്കെ പഠിപ്പിക്കുന്ന ഒന്നായിട്ടാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അപ്പോള്‍ എനിക്ക് അതിനെ എതിർത്തേ പറ്റൂ എന്നുള്ളതാണ്. ആ ആശയം മനുഷ്യത്വരഹിതം ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്. ആർഎസ്എസ് - ഹിന്ദു അജണ്ട ആശയം മനുഷ്യത്വ വിരുദ്ധമാണ്. അതുകൊണ്ട് തന്നെ അതിനെതിരെ ഫൈറ്റ് ചെയ്യുന്നു.

മോദി എന്ന് പറയുന്ന ഒരു വ്യക്തിക്കെതിരെ ആയിട്ടുള്ള ഒരു പോരാട്ടം ഒന്നുമല്ല ഞാന്‍ നടത്തുന്നത്. ആ രാഷ്ട്രീയത്തിനെതിരെ ആയിട്ടുള്ള ഒരു പോരാട്ടമാണ്. വ്യക്തികളുമായിട്ട് ആരോടും പകയില്ല, ഒരു പൂച്ചകുഞ്ഞിനോട് പോലും പകയില്ലാത്ത ഒരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോള്‍ ഏതെങ്കിലും വ്യക്തിയോട് എനിക്ക് ദേഷ്യം ഉണ്ടായിരിക്കേണ്ട ഒരു ആവശ്യമില്ല. ഞാൻ ഒരു വ്യക്തിക്കെതിരെയല്ല ഞാൻ അവർ പറയുന്ന രാഷ്ട്രീയത്തിനെതിരാണെന്നും വേടന്‍ പറയുന്നു.
കേരളത്തില് മണിച്ചേട്ടനൊക്കെ ശേഷം ഏറ്റവും കൂടുതൽ ആൾക്കാർ ആഘോഷിക്കപ്പെട്ടിരിക്കുന്ന ഒരു ദളിത് ആർട്ടിസ്റ്റ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ്. കറുപ്പ് റെക്കോർഡ്സ് എന്ന് പറഞ്ഞിട്ട് എനിക്കൊരു ലേബൽ ഉണ്ട്. അത് ഒരുപാട് ആർട്ടിസ്റ്റുകളെ പുറത്തു കൊണ്ടുവരാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു മീഡിയം മാത്രമാണ്. നമ്മുടെ ഗ്യാങ്ങിന്‍റെ ഐഡിയോളജി തന്നെ ഇതാണ്. അടിച്ചമർത്തപ്പെട്ട ഇടങ്ങളില്‍ നിന്ന് വരുന്ന കുട്ടികൾ പുതിയ ആർട്ടിസ്റ്റുകൾ അവർക്ക് മിണ്ടാൻ പറ്റുന്ന അവർക്ക് പാട്ടാൻ പറ്റുന്ന ഒരു സ്പേസ് ഒരുക്കി കൊടുക്കും കൊടുക്കുക എന്നുള്ളത് തന്നെയാണ്.
വേടനും വേടനെ ചുറ്റിപ്പറ്റിയുള്ള ആൾക്കാരും എല്ലാവരും ഈ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിൽ നിൽക്കുന്ന ആൾക്കാരാണ്. എനിക്കെതിരെ വരുന്ന ആരോപണങ്ങളും അതിനകത്ത് മീഡിയക്കും ജനങ്ങൾക്ക് അറിയുന്ന ഒരു ഭാഗം ഉണ്ടല്ലോ? എന്റെ ഒരു ഭാഗം ആൾക്കാർക്ക് അറിയില്ലല്ലോ അത് പറയാൻ പറ്റുന്ന ഒരിടത്തല്ലല്ലോ ഞാൻ നിൽക്കുന്നത്. അത് ഭാവിയിൽ എപ്പോഴെങ്കിലും എനിക്ക് പറയാൻ പറ്റുമ്പോൾ അതിന് ഞാൻ ക്ലാരിറ്റി വരുത്തും.
ഞാൻ വളരെ കുഞ്ഞ് പയ്യനായിരിക്കുമ്പോൾ തൊട്ടെ ലഹരികൾ ഉപയോഗിക്കുന്ന ഒരാളാണ്. കാരണം ഭയങ്കര അവൈലബിൾ ഉള്ള ഇടത്തിൽ നിന്നാണ് ഞാൻ വരുന്നത്. അപ്പോ അത്എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. എന്റെ കലയെയും എന്റെ ശരീരത്തെയും എന്റെ ഒരുപാട് സുഹൃത് ബന്ധങ്ങളെയും ഒക്കെ ബാധിച്ചിട്ടുള്ള കാര്യമാണ്. പിന്നെ എനിക്ക് ഒരുപാട് പേഴ്സണൽ അനുഭവങ്ങൾ എന്റെ ഫാൻസിന്റെ ഇടയിൽ നിന്ന് ഉണ്ടായിട്ടുണ്ട്.
ഞാൻ ഞാൻ മദ്യപിക്കുകയും പുകലിക്കുകയും ചെയ്യുന്ന ആളാണണല്ലോ. ഇത് അറിയുന്ന കുഞ്ഞുമക്കൾ ഇതൊക്കെ കാണുകയും എന്നെ അനുകരിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ള ഒരുഅവസ്ഥയില്‍ നിന്നാണ്, ചെയ്യുകയാണെങ്കില്‍ കുഞ്ഞുമക്കളെങ്കിലും കാണാത്ത രീതിയിൽ ഇതൊക്കെ ചെയ്യണം എന്ന രീതിയിലേക്ക് എത്തിയെത്. ഇപ്പോള്‍ ഞാന്‍ ഒരുപാട് നിയന്ത്രിച്ചു. ലിവറൊക്കെ അതിന് നന്ദി പറയുന്നുണ്ടാകും എന്നും വേടന്‍ പറയുന്നു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍












Click it and Unblock the Notifications