Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ പേര് ശിവന്‍കുട്ടി'...; 'ജാനകി' വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ ട്രോളി വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റ്

തിരുവനന്തപുരം: ജാനകി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് ശിവന്‍കുട്ടി സമൂഹ മാധ്യമത്തില്‍ ട്രോള്‍ പങ്കുവെച്ചത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പില്‍ പരിഹാസരൂപേണ വിദ്യാഭ്യാസ മന്ത്രി പറയുന്നത് ഇങ്ങനെയാണ് - എന്റെ പേര് ശിവന്‍കുട്ടി... സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി... എന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.തന്റെ പേരിലെ ശിവനാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

janaki movie issue

സുരേഷ് ഗോപിയും അനശ്വരയും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് വലിയ വിവാദമായിരിക്കുകയാണ്. നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ രംഗത്തു വന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജാനകിയുടെ പേരും ചിത്രത്തിന്റെ ടൈറ്റിലും മാറ്റിയാല്‍ മാത്രമേ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കൂ എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ലൈംഗികാതിക്രമത്തിന് ഇരയായ ഒരു സ്ത്രീ നടത്തുന്ന നിയമ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജാനകിയെന്ന് പേര് സീതാദേവിയുടെ മറ്റൊരു നാമം ആണെന്നും ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിയുടെ പേര് സീതാ ദേവിയുടെത് ആകാന്‍ പാടില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിചിത്ര നിലപാട്. വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡിന് എതിരേയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വിമര്‍ശനം.

സിനിമയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. സിനിമയില്‍ ജാനകി എന്ന പേര് ഉപയോഗിക്കാതിരിക്കാന്‍ കാരണം എന്താണെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിയുടെ പോസ്റ്റിനോട് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നത്.
കുട്ടിത്തം വിടാത്തത് കൊണ്ട് രക്ഷപെടാന്‍ സാധ്യത കൂടുതലാണെന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+