വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് ആവേശംമാത്രം:ഇന്നസെന്റ്
ചാലക്കുടി: രാഷ്ട്രീയത്തിലും ഇന്നസെന്റ് ഒരു ഹാസ്യനടനാകാനുള്ള ഒരുക്കത്തിലാണോ. ഹാസ്യത്തിലൂടെയാണെങ്കിലും രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് തന്ത്രത്തെ കുറിച്ച് ഇന്നസെന്റും ഒരു സത്യം അംഗീകരിച്ചു. വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് ആവേശം മാത്രമായിരുന്നുവെന്ന്.
തിരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതു ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ. അതൊന്നും നിങ്ങള്‍ കാര്യമാക്കിയെടുക്കേണ്ട. എല്ലാം ഒരു തിരഞ്ഞെടുപ്പ് ആവേശത്തില്‍ പറഞ്ഞതാണെന്നാണ് ഇന്നസെന്റ് പറഞ്ഞത്.

ചായ്പന്‍കുഴി സെന്റ് ആന്റണീസ് പള്ളി പാരിഷ്ഹാളില്‍ പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. അത് പറയാന്‍ വേണ്ടിയാണ് താന്‍ ഇവിടെ വന്നതെന്നും ഇന്നസെന്റ് പറഞ്ഞു.
ഇവിടെ വന്നപ്പോള്‍ പലരുടെയും മുഖത്ത് സന്തോഷം കണ്ടില്ല. എനിക്ക് വോട്ട് നല്കാത്തവരുടെ മുഖത്താണ് ദുഃഖം. വോട്ട് നല്കാന് കഴിയാതെ പോയവര്‍ വിഷമിക്കേണ്ട. ഞാന്‍ അടുത്ത തവണയും തിരഞ്ഞെടുപ്പിന് നില്ക്കാം. എം പിയായപ്പോഴാണ് അതിന്റെ ഉത്തരവാദിത്വം മനസ്സിലായതെന്നും ഇന്നച്ചന് പറഞ്ഞു.
ഇന്നസെന്റിന്റെ പ്രസംഗം കേട്ട് സദസ്സ് പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നസെന്റിനെ വേദിയില്‍ കണ്ടപ്പോള്‍ സിനിമയില്‍ ഇന്നസെന്റിന് ലോട്ടറി അടിച്ച രംഗമാണ് ഓര്‍മ്മ വരുന്നതെന്നാണ് മന്ത്രി പി ജെ ജോസഫ് പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications