കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേട്ടങ്ങള്‍ ഉയര്‍ത്തി തിരുവഞ്ചൂരിന്റെ പത്രസമ്മേളനം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തി. താന്‍ ആഭ്യന്തരവകുപ്പ് ഭരിച്ച കാലം ചരിത്രത്തില്‍ സ്വര്‍ണ ലിപികളില്‍ എഴുണം എന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

സമരങ്ങള്‍ സമാധാന പരമായി തടയുന്നതിന് തനിക്ക് കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ നയപരമായ തീരുമാനങ്ങള്‍ വിജയം കണ്ടു. ഒരു പരിഭവവും ഇല്ലാതെയാണ് താന്‍ ആഭ്യന്തര വകുപ്പ് വിടുന്നത്. ആരേയും കുറ്റപ്പെടുത്താനില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Thiruvanchur Radhakrishnan

ആഭ്യന്തര വകുപ്പില്‍ ഒന്നരവര്‍ഷം തനിക്ക് ലഭിച്ച പിന്തുണക്ക് തിരുവഞ്ചൂര്‍ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു പോലീസ് വെടിവെപ്പ് പോലും ഉണ്ടായില്ല. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ ഏറെ കുറഞ്ഞു. നല്ല ഭരണം കാഴ്ചവക്കാനായി എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ തീരുമാനം ശിരസ്സാവഹിക്കുന്നു. പാര്‍ട്ടിയുടെ തീരുമാനത്തിനനുസരിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കും. മന്ത്രിസഭയില്‍ തുടരുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുക. പാര്‍ട്ടി തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം നന്നായി നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രിയെ മാറ്റണം എന്ന് കോണ്‍ഗ്രസിലെ തന്നെ എ വിഭാഗം നേതാവ് കെ സുധാകരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തിരുവഞ്ചൂര്‍ പ്രതികരിച്ചില്ല.

English summary
My time in Home Ministry should be written in Golden Letters says Thiruvanchur Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X