കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ് ബക്കറ്റ് ചാലഞ്ച് ചെയ്യുന്നത് തലച്ചോറിന് കുഴപ്പമുള്ളവരെന്ന് മമ്മൂട്ടി

  • By Gokul
Google Oneindia Malayalam News

കൊച്ചി: പൊതുസ്ഥലങ്ങള്‍ സംരക്ഷിച്ച് മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മമ്മൂട്ടി അവതരിപ്പിച്ച മൈ ട്രീ ചാലഞ്ചില്‍ ഉമ്മന്‍ചാണ്ടിക്ക് വെല്ലുവിളി. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ തുടങ്ങിയ കാഴ്ച 2020 പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു മമ്മൂട്ടി ഉമ്മന്‍ചാണ്ടിയെ മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ചാലഞ്ചു ചെയ്തത്. പാവപ്പെട്ടവര്‍ക്ക് തിമിര ശസ്ത്രക്രിയയും കണ്ണുരോഗ ചികിത്സയും സൗജന്യമായി നല്‍കുന്ന പരിപാടിയാണ് കാഴ്ച 2020.

താന്‍ അവതരിപ്പിച്ച മൈ ട്രീ ചാലഞ്ച് ലോകത്തെമ്പാടും ഹിറ്റായ ഐസ് ബക്കറ്റ് ചാലഞ്ചില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ടാണ്. തലച്ചോറിനെ ബാധിക്കുന്ന ഒരസുഖത്തിനുള്ള ചികിത്സയെന്ന പേരിലാണ് ഐസ് ബക്കറ്റ് ചാലഞ്ച് നടത്തുന്നത്. എന്നാല്‍, എന്നാല്‍ തലയില്‍ വെള്ളമൊഴിച്ചുള്ള ഐസ് ബക്കറ്റ് ചാലഞ്ച് ചെയ്യുന്നവര്‍ തലച്ചോറിന് കുഴപ്പമുള്ളവരാണെന്ന് മമ്മൂട്ടി പരിഹസിച്ചു.

Mammootty

മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് താന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മമ്മൂട്ടിയുടെ മഹത്വം വളരെ വലുതമാണെന്നും കാഴ്ച 2020 പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ പ്രതിബന്ധതയുള്ള പരിപാടികളിലൂടെ മമ്മൂട്ടി ശരിയായ സന്ദേശമാണ് ആരാധകര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിമിര നിര്‍മ്മാര്‍ജ്ജനം എന്ന പേരിലാണ് കാഴ്ച 2020 അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും പാവപ്പെട്ടവര്‍ക്ക് എല്ലാവിധ കണ്ണുരോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കുമെന്ന് മറുപടി പ്രസംഗത്തില്‍ മമ്മൂട്ടി വ്യക്തമാക്കി. പണമില്ലാത്തതിനാല്‍ ഇനി ആരും തിമിര ശസ്ത്രക്രിയ ചെയ്യാന്‍ ബുദ്ധിമുട്ടരുതെന്നും മമ്മൂട്ടി പറഞ്ഞു. ചടങ്ങില്‍വെച്ച് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷവും കെങ്കേമമാക്കി.

English summary
My tree challenge; mammootty challenges oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X