കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ വോട്ട് കോണ്‍ഗ്രസിനും ഇടതിനുമില്ല:സുരേഷ് ഗോപി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടകത്തിയപ്പോഴേ സുരേഷ് ഗോപിയുടെ വോട്ട് ബി ജെ പിക്കാണെന്ന് ഉറപ്പിച്ചതാണ്. എങ്കിലും താരത്തിന്റെ വക ഒരു ഉറപ്പു കിട്ടിരുന്നില്ല. എന്തായാലും അതിന് ഇപ്പോള്‍ തീരുമാനമായി. ഇക്കുറി തന്റെ വോട്ട് എന്തായാലും കോണ്‍ഗ്രസും ഇടതിനുമില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പിന്നെ സംശയിക്കേണ്ട വോട്ട് ബി ജെ പിക്കു തന്നെ.

സ്ഥിരമായി കോണ്‍ഗ്രസിനും ഇടയ്ക്ക് വ്യക്തി ബന്ധങ്ങള്‍ പരിഗണിച്ച് ഇടതുമുന്നണിയിക്കും വോട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ അല്പം മാറി ചിന്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

suresh-gopi

ഈ കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് മോദി ആവശ്യപ്പെട്ടതുപ്രകാരം സുരേഷ് ഗോപി ഗുജറാത്തില്‍ പോയി മോദിയുമായി കൂടിക്കാഴ്ച നടത്തിയകത്. കഴിഞ്ഞ ഡിസംബറിലേ സുരേഷിനെ കാണണമെന്ന് മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിങെല്ലാം മാറ്റിവച്ച് ഗുജറാത്തിലേക്ക് പോകുമ്പോള്‍ വലിയ മതിപ്പൊന്നുമില്ലായിരുന്നെങ്കിലും സുദീര്‍ഘമായ കൂടിക്കാഴ്ച അത് മാറ്റിയെന്ന് സുരേഷ് ഗോപി പറയുന്നു.

കാലിക പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുന്ന സുരേഷ് ഗോപി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനുള്ള വഴി ഇപ്പോള്‍ തുറക്കുന്നത് മോദിയും ബി ജെ പിയുമാണ്.

English summary
My vote is not for Congress and left party says Sureh Gopi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X