കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടനാട് എസ്റ്റേറ്റിൽ ദുരൂഹ മരണം തുടർക്കഥയാകുന്നു!! കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ മരണത്തിനു പിന്നിൽ!!

ജയലളിതയുടെ മരണത്തിനു പിന്നാലെ ഇവിടത്തെ കാവൽക്കാരനായിരുന്ന റാം ബഹദൂർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിക്കുന്നതിന് മുമ്പാണ് ഒരാൾ കൂടി മരിച്ച നിലയിൽ കാണപ്പെട്ടത്.

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടിലെ എസ്റ്റേറഅറിൽ വീണ്ടും ദുരൂഹ മരണം. കമ്പ്യൂട്ടർ ഓപ്പറേറ്ററായ ദിനേശ് കുമാറിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജയലളിതയുടെ മരണത്തിനു പിന്നാലെ ഇവിടത്തെ കാവൽക്കാരനായിരുന്ന റാം ബഹദൂർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിക്കുന്നതിന് മുമ്പാണ് വീണ്ടും ഒരാൾ കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു ദിനേശ് കുമാർ. കാഴ്ച പൂർണമായി തിരിച്ചു കിട്ടിയിരുന്നില്ല. കോടനാട് എസ്റ്റേറ്റിൽ അഞ്ച് വർഷമായി ജോലി നോക്കി വരികയായിരുന്നു. അവിവാഹിതന‌ാണ്.

ജയലളിതയുടെ വിശ്രമ ബംഗ്ലാവാണ് കോടനാട് എസ്റ്റേറ്റ്. ഇവിടെ ആദ്യമായിട്ടല്ല ദുരൂഹ മരണം സംഭവിക്കുന്നത്. കാവൽക്കാരനായ റാം ബഹദൂർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ദുരൂഹ മരണം ഉണ്ടായിരിക്കുന്നത്.

റാം ബഹദൂറിനെ കഴുത്തിൽ കുരുക്കു മുറുക്കിയാണ് കൊലപ്പെടുത്തിയത്. മറ്റൊരു കാവൽക്കാരൻ കൃഷ്ണ ബഹദൂറിനെ കെട്ടിയിട്ടിരുന്നു. മോഷണ ശ്രമത്തിനിടെയായിരുന്നു കൊല എന്നാണ് പോലീസ് പറയുന്നത്.

കോത്തഗിരിയിൽ നിന്ന് 19 കിലോമീറ്റർ അകലെ ആയിരം ഹെക്ടറിൽ പരന്നു കിടക്കുന്ന തോട്ടത്തിനുളളിൽ 6000 ചതുരശ്ര അടി വിസ്തീർണത്തിൽ ബ്രിട്ടീഷ് മാതൃകയിലുള്ള ബംഗ്ലാവ്. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ജയലളിത ഇവിടെ വരാറുണ്ടായിരുന്നു. 2015 ഒക്ടോബർ 14നാണ് ഒടുവിൽ ജയ ഇവിടെ വന്നത്.

English summary
mysterious death again in jayalalitha's kodanadu estate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X