കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം കൊട്ടാരക്കരയിൽ വിചിത്രമഴ.. രണ്ടര കിലോമീറ്റർ പാൽമഴ പതഞ്ഞൊഴുകി

Google Oneindia Malayalam News

Recommended Video

cmsvideo
കൊല്ലം ജില്ലയിൽ അത്യപൂര്‍വ്വമായ 'പാല്‍മഴ' | Oneindia Malayalam

കൊട്ടാരക്കര: പ്രളയത്തിന് ശേഷം അതിവിചിത്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. നദികളിലും കിണറുകളിലും വെള്ളം വറ്റിയും ഭൂമി വിണ്ട് കീറിയും മറ്റുമുള്ള ആശങ്കാകുലമായ പ്രതിഭാസങ്ങളുണ്ടായി. മഴ നിലച്ചതിന് പിന്നാലെ കടുത്ത വെയിലാണ് സംസ്ഥാനത്ത് പലയിടത്തായി അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിലായ ചില വിചിത്ര മഴകളാണ് കേരളത്തെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാല്യങ്കര പ്രദേശത്ത് പെയ്തത് മഞ്ഞ മഴ ആയിരുന്നുവെങ്കില്‍ കൊട്ടാരക്കരയില്‍ പെയ്തിരിക്കുന്നത് പാല്‍മഴയാണ്.

വിചിത്രമായ പ്രതിഭാസം

വിചിത്രമായ പ്രതിഭാസം

കൊല്ലം കൊട്ടാരക്കരക്കാര്‍ ഇപ്പോഴും അമ്പരപ്പില്‍ നിന്നും മുക്തരായിട്ടില്ല. അപ്രതീക്ഷിതമായി ചൂടില്‍ നിന്നും ആശ്വാസമായി മഴ പെയ്തപ്പോള്‍ സന്തോഷിച്ചവരാണ് അത് സാധാരണ മഴയല്ലെന്ന് മനസ്സിലായപ്പോള്‍ ഞെട്ടിയത്. ഇതുവരെ അവരാരും ഇത്തരത്തിലൊരു പ്രതിഭാസം കണ്ടിട്ടില്ലായിരുന്നു.

പാൽ പോലെ പതഞ്ഞ്

പാൽ പോലെ പതഞ്ഞ്

വെളുത്ത നിറത്തില്‍ പതഞ്ഞ് പാല്‍ പോലെയാണ് മഴവെള്ളം കൊട്ടാരക്കരയില്‍ ഒഴുകിയത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു ഈ അത്ഭുത മഴപ്പെയ്ത്ത്. എംസി റോഡില്‍ നിന്നും സദാനന്ദപുരം മുതല്‍ പനവേലി വരെയുള്ള ഭാഗത്ത് കൂടെയാണ് പാല്‍മഴ പതഞ്ഞ് ഒഴുകിയത്.

വെറും പത്ത് മിനിറ്റ്

വെറും പത്ത് മിനിറ്റ്

പ്രദേശത്ത് ഏകദേശം രണ്ടര കിലോമീറ്ററോളം ഈ പാല്‍നിറത്തിലുള്ള വെള്ളം പതഞ്ഞ് ഒഴുകിയെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വെറും പത്ത് മിനുറ്റ് മാത്രമാണ് ഈ പാല്‍മഴയെന്ന അത്ഭുതം കൊട്ടാരക്കരയില്‍ പെയ്തത്. ഈ വഴി പോയ വാഹനങ്ങളുടെ ചക്രങ്ങളിലെല്ലാം പത പുരണ്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

അമ്പരന്ന് നാട്ടുകാർ

അമ്പരന്ന് നാട്ടുകാർ

അത്ഭുത പാല്‍മഴയുടെ വിവരം അറിഞ്ഞ് നാട്ടുകാരെ പോലെ തന്നെ അമ്പരന്നിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകരും. കൊട്ടാരക്കരയിലെ മഴയെക്കുറിച്ച് പഠിച്ച് എന്താണീ വിചിത്ര പ്രതിഭാസമെന്ന് മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തി. പാല്‍മഴയുടെ സാമ്പിളുകള്‍ പഠനത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.

മാല്യങ്കരയില്‍ മഞ്ഞമഴ

മാല്യങ്കരയില്‍ മഞ്ഞമഴ

കഴിഞ്ഞ ദിവസം പറവൂര്‍ മാല്യങ്കരയില്‍ മഞ്ഞനിറത്തില്‍ മഴപെയ്തിരുന്നു. പ്രളയത്തിന് ശേഷം നിരവധി തവണയാണ് ഈ പ്രദേശങ്ങളില്‍ മഞ്ഞനിറത്തില്‍ മഴ പെയ്തത്. എന്നാല്‍ ഈ അത്ഭുത മഴയ്ക്ക് സെക്കന്‍ഡുകളുടെ ആയുസ്സ് മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. പ്രദേശവാസികള്‍ ഇതേക്കുറിച്ച് ആശങ്കയിലാണ്.

പെയ്ത് കഴിഞ്ഞ് നിറം

പെയ്ത് കഴിഞ്ഞ് നിറം

പെയ്യുമ്പോള്‍ മഞ്ഞനിറമാണ് എന്നത് തിരിച്ചറിയാനാവുന്നില്ല എന്നതാണീ മഴയുടെ ഒരു പ്രത്യേകത. പെയ്ത് കഴിഞ്ഞ് പരിശോധിച്ചാല്‍ വെള്ളം വീണ ഇടങ്ങളിലൊക്കെ മഞ്ഞ നിറമാണ് കാണുന്നത്. പ്രത്യേകിച്ച് വീടുകളിലും മറ്റും മുറ്റത്ത് പാകിയിരിക്കുന്ന ടൈലുകളില്‍ ഈ നിറം മാറ്റം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്.

ചുവന്ന മഴ

ചുവന്ന മഴ

കേരളത്തില്‍ മുന്‍പ് പലയിടത്തും ചുവന്ന നിറത്തില്‍ മഴ പെയ്തിട്ടുള്ളതാണ്. പ്രളയത്തിന് ശേഷം കാലാവസ്ഥയിലെ ഈ വിചിത്ര പ്രതിഭാസങ്ങള്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നേരിയ തോതില്‍ മഴയ്ക്ക സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 21 മുതല്‍ മെച്ചപ്പെട്ട മഴ ലഭിക്കും.

മാധ്യപ്രവർത്തകരെ പരിഹസിച്ച് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാ അടപ്പിച്ച് ചുട്ട മറുപടി, കുറിപ്പ് വൈറൽമാധ്യപ്രവർത്തകരെ പരിഹസിച്ച് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാ അടപ്പിച്ച് ചുട്ട മറുപടി, കുറിപ്പ് വൈറൽ

ഗോവയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപി സർക്കാരിന് വെല്ലുവിളി, അവിശ്വാസ പ്രമേയ നീക്കംഗോവയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപി സർക്കാരിന് വെല്ലുവിളി, അവിശ്വാസ പ്രമേയ നീക്കം

English summary
Mysterious Milk Rain in Kottarakkara, Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X