രാത്രി അമ്മയ്ക്കൊപ്പം കിടന്ന മകൾ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ! മാളയിലെ അഞ്ജലിക്ക് സംഭവിച്ചത്..
ആ സമയത്ത് കിടപ്പുമുറിയിലാകെ മണ്ണെണ്ണയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നതായും ആശ പറഞ്ഞിരുന്നു.
തൃശൂർ: മാളയിലെ അഞ്ജലിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. പുത്തൻചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരി വീട്ടിൽ സിദ്ധാർത്ഥിന്റെ മകൾ അഞ്ജലി(20)യെ കഴിഞ്ഞദിവസം രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പതിവുപോലെ അമ്മയോടൊപ്പം ഉറങ്ങാൻ കിടന്ന അഞ്ജലി എപ്പോൾ പുറത്തിറങ്ങിയെന്നത് സംബന്ധിച്ച് ആർക്കുമറിയില്ല. അമ്മ ആശ പുലർച്ചെ 4.30ന് എഴുന്നേറ്റപ്പോൾ കൂടെകിടന്ന മകളെ കാണാനില്ലായിരുന്നു. ആ സമയത്ത് കിടപ്പുമുറിയിലാകെ മണ്ണെണ്ണയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നതായും ആശ പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമ്മയോടൊപ്പം...
വെള്ളിയാഴ്ച രാത്രിയും പതിവുപോലെ വീട്ടിലെ കിടപ്പുമുറിയിൽ അമ്മയ്ക്കൊപ്പമാണ് അഞ്ജലി ഉറങ്ങാൻ കിടന്നത്.

അമ്മ എഴുന്നേറ്റപ്പോൾ...
പുലർച്ചെ 4.30ന് അമ്മ ആശ എഴുന്നേറ്റപ്പോളാണ് മകളെ കാണാതാകുന്നത്.

മണ്ണെണ്ണയുടെ ഗന്ധം...
പുലർച്ചെ എഴുന്നേറ്റ സമയത്ത് കിടപ്പുമുറിയിലാകെ മണ്ണെണ്ണയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നതായും അമ്മ പറഞ്ഞിരുന്നു.

തിരച്ചിൽ...
മകളെ കാണാതായതിനെ തുടർന്ന് ആശ വീട്ടിലുള്ളവരെയെല്ലാം വിളിച്ചുണർത്തി. തുടർന്ന് ഇവരെല്ലാം വീടിനകത്തും പുറത്തും അഞ്ജലിയെ അന്വേഷിച്ചു.

വല നീങ്ങിയത്...
വീടിന് പുറത്ത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടുമുറ്റത്തെ കിണറിന്റെ വല നീങ്ങിയിരിക്കുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്.

മരിച്ചനിലയിൽ...
കിണറ്റിലേക്ക് നോക്കിയപ്പോളാണ് കാണാതായ അഞ്ജലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയോ...
അഞ്ജലിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലെ ദുരൂഹത സംബന്ധിച്ചും പോലീസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ട്.

വിദ്യാർത്ഥി...
മരിച്ച അഞ്ജലി മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. പ്ലസ്ടു വിദ്യാർത്ഥിയായ അഞ്ജൽ ഏക സഹോദരനാണ്.












Click it and Unblock the Notifications