കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്കരികിലെ മനുഷ്യരൂപം..!! കൊലയ്ക്ക് കാരണം സാത്താന് സേവയല്ലെങ്കിൽ..!!
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് കേഡലിനെ പ്രേരിപ്പിച്ചത് സാത്താന് സേവയോ ആസ്ട്രല്‍ പ്രൊജക്ഷനോ അല്ല എന്ന നിഗമനത്തിലാണ് പോലീസ് നിലവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. പ്രധാനമായും കേഡല്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. സാത്താന് സേവയല്ല നടന്നത് എന്ന് പറയുമ്പോഴും ചില കാര്യങ്ങള്‍ ദുരൂഹമാണ്.
Read Also: അച്ഛനേയും അമ്മയേയും സഹോദരിയേയും വെട്ടിക്കൊന്ന ശേഷം കേഡല്‍ ലക്ഷ്യമിട്ടത്..!! കുറ്റബോധം തെല്ലുമില്ല..!
Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

നന്തന്‍കോട് കൊലപാതകത്തോടെയാണ് സാത്താന് സേവയെക്കുറിച്ചും ആസ്ട്രല്‍ പ്രൊജക്ഷന് എന്ന ആഭിചാരക്രിയയെക്കുറിച്ചും കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. മനുഷ്യശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയാണ് താന്‍ കൊലപാതകങ്ങള്‍ ചെയ്തനെന്ന് കേഡല്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

കേഡലിന്റെ മുറിയില്‍വെച്ചു നടന്ന കൊലപാതകങ്ങള്‍ക്ക് ശേഷം കുളിമുറിയില്‍ വെച്ച് മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പം അഞ്ചാമതൊരു മനുഷ്യരൂപവും പോലീസ് കണ്ടെത്തിയിരുന്നു.

എന്നാലിത് കേഡല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ചെയ്തതാണ് എന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. മാതാപിതാക്കള്‍ക്കൊപ്പം താനും കൊല്ലപ്പെട്ടു എന്ന മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് കേഡല്‍ തന്റെ രൂപസാദൃശ്യമുള്ള മനുഷ്യരൂപം ഉണ്ടാക്കിയത് എന്നായിരുന്നു കരുതപ്പെട്ടത്.

എന്നാല്‍ പിന്നീട് സാത്താന് സേവയെന്ന സാധ്യത ഉരുത്തിരിഞ്ഞ് വന്നതോടെ ഈ മനുഷ്യരൂപം അതുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം ഉടലെടുത്തു. കാരണം കേഡല്‍ പറഞ്ഞത് പോലെ വീട്ടുകാരുടെ അവഗണന മൂലമുള്ള കൊലപാതകം ആയിരുന്നെങ്കില്‍ കൊല നടത്തിയ ഉടനെ കേഡല്‍ രക്ഷപ്പെടുമായിരുന്നു.

എന്നാല്‍ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം ദിവസങ്ങളോളം വീട്ടില്‍തന്നെ തങ്ങിയിരുന്നു കേഡല്‍. ബുധനാഴ്ച അച്ഛനും അമ്മയും ഉള്‍പ്പെടെ ഉള്ളവരെ കൊന്ന കേഡല്‍ ശനിയാഴ്ചയാണ് ബന്ധുവായ ലളിതയെ കൊലപ്പെടുത്തിയത്.

ആദ്യകൊല നടത്തിയ ബുധനാഴ്ചയ്ക്ക് ശേഷം ദിവസങ്ങളോളം കേഡല്‍ മുറിയില്‍ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞു. വീട്ടിലുള്ളവരെ ദിവസങ്ങളോളം കാണാതിരുന്നതിനാല്‍ വേലക്കാരി അന്വേഷിച്ചപ്പോള്‍ അവരെല്ലാം വിനോദയാത്രയ്ക്ക് പോയതാണ് എന്നായിരുന്ന കേഡല്‍ പറഞ്ഞിരുന്നത്.

തന്നെ അവഗണിച്ചതിന് പ്രതികാരമായി കുടുംബത്തെ കൊന്നു എന്നാണ് കേഡലിന്റെ പുതിയ മൊഴി. അതിന് ശേഷം ആത്മഹത്യ ചെയ്യാനും ഉദ്ദേശിച്ചിരുന്നുവെന്നും പറയുന്നു.ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എന്തിനാണ് കേഡല്‍ തന്നെപ്പോലുള്ള മനുഷ്യരൂപം ഉണ്ടാക്കിയത് എന്ന ചോദ്യം അവശേഷിക്കുന്നു.

നേരെ മറിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് മനുഷ്യരൂപം കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ ബുധനാഴ്ച കൊല നടത്തിയ ശേഷം കേഡലിന് രക്ഷപ്പെടാമായിരുന്നു. മൃതദേഹങ്ങള്‍ക്കൊപ്പം അത്രയും ദിവസം കേഡല്‍ എന്ത് ചെയ്യുകയായിരുന്നുവെന്നതിന് ഉത്തരം ലഭിച്ചിട്ടില്ല.

കുടുംബത്തിന്റെ അവഗണയാണ് കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അത്തരമൊരു കാരണത്തിന്റെ പേരില്‍ ഇത്രയും ക്രൂരമായി സ്വന്തം അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ എങ്ങനെ ഒരാള്‍ക്ക് കൊലപ്പെടുത്താനാകും എന്ന ചോദ്യം ഉയരുന്നു.

കേഡലിന് മാനസിക വിഭ്രാന്തി ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. സ്കിസോഫ്രിനിയ എന്ന മാനസിക രോഗത്തിന് അടിമയാണ് കേഡല്‍ എന്ന മനശാസ്ത്രവിദഗ്ദര്‍ കരുതുന്നു. മാനസിക പ്രശ്നങ്ങള്‍ ഉള്ളതിനാലാവാം ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തത് എന്ന സാധ്യതയും നിലനില്ക്കുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications