വിദേശ വനിതയുടെ മരണം; ദുരൂഹതകളേറുന്നു, ആ ഓവർകോട്ട് ആരുടേത്, പോലീസിനെതിരെയും വിമർശനം!
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കേരള പോലീസിനെ കുടുക്കിയിരിക്കുകയാണ്. ലിഗയെ കാണാതായി ഒരു മാസം പിന്നിട്ടപ്പഴാണ് മൃതദേഹം കാണപ്പെട്ടത്. കാണാതായതിനു ശേഷം അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും പോലീസിന് ഒരു തുമ്പുപോലും കിട്ടിയിരുന്നില്ല. ലിഗയുടെ ഭർത്താവും സഹോദരിയും ഓടി നടന്ന് പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. പോത്തൻകോട്ടെ ആയുർവേദ ചികിൽസാ കേന്ദ്രത്തിൽ നിന്നു നടക്കാനിറങ്ങി അപ്രത്യക്ഷയായ ലിഗയെ കുറിച്ചുള്ള പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു ശേഷമാണ് ലിഗയുടെ ചിത്രം പതിച്ച പോസ്റ്റർ ഒട്ടിക്കാൻ ബന്ധുക്കൾ തയ്യാറായത്.
മന്ത്രിമാർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും സംസ്ഥാനം മുഴുവൻ നടന്നു പോസ്റ്ററുകൾ പതിച്ചിട്ടും പോലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് ആരോപണം. തുടർന്നാണ് തിരുവല്ലത്തെ കണ്ടൽക്കാടിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി ശാസ്ത്രീ പരിശോധനകൾ മാത്രമാണ് ബാക്കിയുള്ളത്. മൃതദേഹം തിരിച്ചരിയാകാത്ത വിധം ജീർണ്ണിച്ചിരുന്നു. തല വേർപെട്ട നിലയിലാണ്. മൃതശരീരം ജീർണ്ണിച്ചതിനാൽ തല വേർപ്പെട്ടതാകാമെന്നാണ് പോലീസ് നിഗമനം. തിരുവല്ലം പൊലീസ് സ്റ്റേഷനിൽ നിന്നു കിലോമീറ്ററുകൾ മാത്രം അകലെ കണ്ടൽകാട്ടിലെ വള്ളിപ്പടർപ്പിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

ആ കോട്ട് ആരുടേത്?
അതേസമയം ടീ ഷർട്ട് ധരിച്ചായിരുന്നു ലിഗ പോത്തൻകോട്ടെ ആശുപത്രിയിൽ നിന്നും പുറത്തുപോയത്. കയ്യിൽ രണ്ടായിരം രൂപ മാത്രമായിരുന്നു കരുതിയിരുന്നത്. എന്നാൽ മൃതദേഹത്തിനരിയിൽ ഓവർകോട്ടുപോലുള്ള വസ്ത്രങ്ങളുണ്ട്. സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. ഓവർകോട്ട് ആരുടെതാണെന്ന കാര്യം അന്വേഷണത്തിൽ നിർണ്ണായക തെളിവായിരിക്കും. എന്നാൽ ലിഗയുടെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ മുറിവേറ്റിരുന്നോ എന്നതടക്കമുള്ള നിർണായക വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ഇനിയുള്ള അന്വേഷണത്തിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തു വരൂ.

പോലീസ് മാനസികരോഗിയാക്കി
മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ ലിഗയെ കാണാതായതായി അന്നുതന്നെ സഹോദരി ഇലീസും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയ ലിഗ 800 രൂപ ഓട്ടോറിക്ഷക്കാരനു നൽകിയെന്നും തുടർന്നു നടന്നുപോയെന്നുമായിരുന്നു അന്വേഷണമ സംഘത്തിന ആകെ ലഭിച്ചിരുന്ന വിവരം. വിഷാദരോഗിയായ ലിഗ കടലിൽ അപകടത്തിൽപ്പെട്ടിരിക്കാമെന്ന സാധ്യതയിൽ കടൽത്തീരങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേ,മം നടന്നിരുന്നത്. എന്നാൽ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കാണാതായ ലിഗയ്ക്കായി അന്വേഷണം നടത്തുന്നതില്‍ കേരളാ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസ് വ്യക്തമാക്കി. തന്നെ മാനസികരോഗി വരെ ആക്കിയെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്.

ലിഗ അവധി ആഘോഷിക്കാൻ പോയതെന്ന മറുപടി
പരാതിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചപ്പോഴൊക്കെ ലിഗ മറ്റെവിടേയ്ക്കെങ്കിലും അവധിയാഘോഷിക്കാന്‍ പോയതാവാമെന്ന മനോഭാവമായിരുന്നു പോലീസുകാർക്കെ്ന് അദ്ദേഹം വ്യക്തമാക്കുന്നു. അയര്ഡലണ്ടിലെ ആർടിഇ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിഗയുടെ ഭർത്താവ് അൻഡ്രൂ ആരോപണങ്ങൾ ഉന്നയിച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടെന്നാരോപിച്ച് തന്നെ നിര്‍ബന്ധിത വൈദ്യചികിത്സയ്ക്ക് പോലീസുകാര്‍ വിധേയരാക്കി. ആറഅ മാസം തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്നും ആൻഡ്രൂ വ്യക്തമാക്കിയിരുന്നു. വിദേശസ പത്രങ്ങൾ അന്ന് തന്നെ ഇത് വാർത്തയാക്കിയിരുന്നെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും പ്രദേശവാസികളായ ജനങ്ങള്‍ തങ്ങളുടെ വിഷമം മനസ്സിലാക്കി ഒപ്പം നിന്നെന്നും സഹായമനസ്ഥിതിയായിരുന്നു അവര്‍ക്കുണ്ടായതെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തിൽ വ്യക്തമാക്കിയുരുന്നു.

സാമൂഹ്യവിരുദ്ധരുടെ താവളം
വിഷാദരോഗത്തിന് ആയുര്‍വേദ ചികിത്സ തേടിയാണ് ലിഗ സഹോദരി ഇല്‍സിക്കൊപ്പം ഫെബ്രുവരി 3ന് കേരളത്തിലെത്തിയത്. ആറാഴ്ച്ചയായിരുന്നു ചികിത്സാകാലാവധി. എന്നാല്‍,ചികിത്സ പൂര്‍ത്തിയാവും മുമ്പ് മാര്‍ച്ച് 14ന് ലിഗയെ കാണാതാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നതും സംശയത്തിന് ബലം കൂട്ടുന്നു. ലഹരിമരുന്ന് മാഫിയയുടെ ഇടപെടലും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ലിഗ ഒറ്റക്ക് ഇവിടെ എത്താനുള്ള സാധ്യത അല്‍പം പോലുമില്ല. അതുകൊണ്ട് തന്നെ മൃതദേഹം ലിഗയുടേതെങ്കില്‍ ലിഗ എങ്ങിനെ ഇവിടെ എത്തി എന്ന ചോദ്യവും ബലപ്പെട്ടു വരികയാണ്. ഏതാനും മാസം മുന്‍പ് ഇതേപ്രദേശത്ത് സമാനസാഹചര്യത്തില്‍ മറ്റൊരു മൃതദേഹം കണ്ടെത്തിയതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ലഭിച്ചേക്കാവുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണകാരണം ഈ കേസില്‍ ഇനി ഏറെ നിർണ്ണായകമാകും. അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്ന ലീഗ പിന്നീട് മഠത്തോടുള്ള വിയോജിപ്പുകൊണ്ടാണ് അവിടെനിന്നും പുറത്തേക്ക് പോയത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications