അത് സ്വാഭാവിക മരണമല്ല!! മൂന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് തന്നെ!! അച്ഛനോ അമ്മയോ?

  • Posted By:
Subscribe to Oneindia Malayalam

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മൂന്നര മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത. കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപ്പെടുത്തിയതാണെന്നും പോലീസ് വ്യക്തമാക്കുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല!! അപ്പൊ ദിലീപിന്റെ അറസ്റ്റ്? ഇപ്പോൾ നടക്കുന്നത്...?

തലയിലേറ്റ രണ്ട് മുറിവുകളാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. തൊട്ടിലിൽ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നായിരുന്നു പിതാവ് പറഞ്ഞത്. എന്നാൽ പോലീസ് ഇകകാര്യം വിശ്വാസത്തിലെടുത്തിട്ടില്ല.

baby

പിതാവാണ് ചോര വാർന്നൊഴുകുന്ന കുഞ്ഞുമായി ചെറുതോണിയിലെ ആശുപത്രിയിലെത്തിയത്. ചെവിയിൽ നിന്ന് ചോര വരുന്നത് കണ്ടാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പിതാവ് പറഞ്ഞത്. തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുടെ തലയിലെ മുറിവിൽ സംശയം തോന്നിയ പോലീസ് പിതാവിനെ ചോദ്യം ചെയ്തു. എന്നാൽ ഇയാൾ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചില്ല. കുട്ടിയുടെ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപവാസികളിൽ നിന്ന് മൊഴി എടുക്കും. ഇടുക്കി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.

English summary
mystery in death of three month old chaild in kattappana
Please Wait while comments are loading...