കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ദുരൂഹതകള്‍ നിറഞ്ഞ ബെയിന്‍സ് കോംപൗണ്ട് 117ാം നമ്പര്‍ വീട്..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്ത് നടന്ന ക്രൂരമായ കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മാതാപിതാക്കളെയും സഹോദരിയേയും അടക്കം നാലുപേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആ വീട് ഏറെ ദുരൂഹതകളും വൈചിത്ര്യങ്ങളും നിറഞ്ഞതാണ്. ശരിക്കും ഒരു പ്രേതാലയം തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Read Also: മാധ്യമപ്രവര്‍ത്തകയ്ക്ക് കേട്ടാലറയ്ക്കുന്ന അശ്ലീല മെസ്സേജുകള്‍..! യുഎഇയില്‍ മലയാളിക്ക് പണിപോയി..!!

ചുറ്റിലും ദുരൂഹതകൾ

തിരുവനന്തപുരം നന്തന്‍കോടിലുള്ള, ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയിന്‍സ് കോംപൗണ്ട് 117ാം നമ്പര്‍ വീട് കൊലപാതകം നടക്കുന്നതിന് മുന്‍പേ തന്നെ ദുരൂഹതകളാല്‍ നാട്ടുകാരുടെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. ഈ വീട്ടിലെ താമസക്കാരുടെ പെരുമാറ്റങ്ങള്‍ നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട്.

ആരുമായും ബന്ധമില്ല

അയല്‍ക്കാരുമായി അധികം ബന്ധമില്ല ഈ കുടുംബത്തിലുള്ളവര്‍ക്ക്. കൊലപാതകം നടത്തിയ മകന്‍ കേഡലിനെ പുറത്ത് കണ്ടിട്ടുള്ളത് തന്നെ അപൂര്‍വ്വമാണെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിലേക്ക് ആരും പോകുന്നത് പോലും ഇവര്‍ക്ക് ഇഷ്ടമായിരുന്നില്ലത്രേ.

വിചിത്രമായ രീതികൾ

ഈ കുടംബത്തിലെ നാലുപേര്‍ക്ക് കഴിക്കാനായി മാത്രം ഇരുന്നൂറിലധികം വിവിധയിനം കോഴികളെ വീടിന് പുറകില്‍ വളര്‍ത്തിയിരുന്നു. കോഴികളെ വളര്‍ത്താനായി പ്രത്യേക വീടുവരെ നിര്‍മ്മിച്ചിട്ടുണ്ട്. മാസങ്ങളായുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കും.

പ്രേതഭവനം തന്നെ

വീട്ടിലെ മുറികള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സാധന സാമഗ്രികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പുറത്ത് നിന്നും നോക്കിയാല്‍ ആളനക്കമുണ്ട് എന്നുപോലും പറയില്ല. ഒരു പ്രേതഭവനത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് ബെയിന്‍സ് കോംപൗണ്ട് 117ാം നമ്പര്‍ വീടിന്.

വേലക്കാരി പറയുന്നത്

ഭക്ഷണമുണ്ടാക്കുന്നതിനും മറ്റു ജോലികള്‍ക്കുമായി ഒരു ജോലിക്കാരി ഈ വീട്ടിലുണ്ട്. ഓരോരുത്തര്‍ക്കും വേണ്ട ഭക്ഷണം ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാല്‍ ഓരോരുത്തരായി വന്ന് കഴിക്കും. നാലുപേരെയും ഒരുമിച്ച് ഈ വേലക്കാരി ഒരുദിവസം പോലും കണ്ടിട്ടില്ലെന്ന് പറയുന്നു.

ഭക്ഷണത്തിന് മാത്രം പുറത്തേക്ക്

കുടുംബത്തിനെ നാലുപേരും വീടിന് മുകളിലത്തെ നിലയിലാണ് താമസം. ഭക്ഷണം കഴിക്കാന്‍ മാത്രമാണ് താഴേക്ക് പലപ്പോഴും വരാറുള്ളത്. കൊല്ലപ്പെട്ട ജീന്‍ പത്മയുടെ സഹോദരി ലളിതയ്ക്ക് കാഴ്ചയില്ല. ഇവരും വേലക്കാരിയും മാത്രമാണ് താഴത്തെ നിലയിലെ താമസക്കാര്‍.

കേഡൽ മുറിക്കകത്ത് തന്നെ

കേഡലടക്കം താമസിക്കുന്ന മുകളിലത്തെ നിലയിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലത്രേ. മുഴുവന്‍ സമയവും കമ്പ്യൂട്ടറിന് മുന്നില്‍ ചിലവഴിക്കുന്ന ആളാണ് കേഡലെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍ ബന്ധുക്കള്‍ ചെന്നാല്‍ പോലും ഇയാള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാറ് പതിവില്ല.

ഇരുട്ടിൽ മുങ്ങിയ വീട്

പത്ത് സെന്റില്‍ അധികം വരുന്ന ഭൂമിയില്‍ ആണ് കൊലപാതകം നടന്ന ഇരുനില വീട്. ഈ വിടിനകത്തേക്ക് കാറ്റും വെളിച്ചവും കടക്കാറില്ല എന്നു തന്നെ പറയേണ്ടി വരും. പകല്‍ പോലും വീടിന് ചുറ്റും ഇരുട്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

സൗമ്യനായ കൊലപാതകി

അധികസമയവും വീടിനകത്താണെങ്കിലും കേഡല്‍ സൗമ്യനാണെന്ന് അയല്‍വാസികള്‍ പറയുന്നു. വാഹനം ഓടിക്കാന്‍ പോലും അറിയാത്ത ഇയാള്‍ വീട്ടുകാര്‍ക്ക് ഓട്ടോ പിടിക്കാന്‍ വല്ലപ്പോഴും പുറത്തിറങ്ങുന്നതാണ് അയല്‍ക്കാര്‍ കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ കൊലപാതക വിവരം അയല്‍ക്കാരെ ഏറെ ഞെട്ടിക്കുന്നു.

ഞെട്ടിക്കുന്ന സാത്താൻ സേവ

സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡല്‍ നടത്തിയതെന്നാണ് മൊഴി. പത്ത് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാള്‍. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
Mysteries over the house in Nanthankode in which the brutal murder happened.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X