മാണിയുടെ പാര്‍ട്ടിയോഗത്തിന് പോയ യുവാവ് മരിച്ച സംഭവം, കൊലപാതകമോ? മദ്യം വിളന്പി...
പാല: കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംഘടിപ്പിച്ച കുടുംബ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. പാര്‍ട്ടിയോഗം കഴിഞ്ഞ് മടങ്ങിയ കോട്ടയം രാമപുരം ലക്ഷംവീട് കോളനിയില്‍ പ്രമോദാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
വെള്ളിലാപ്പിള്ളി വാര്‍ഡ് മെമ്പറുടെ വസതയില്‍ ഞായറാഴ്ച രാത്രിയാണ് മാണി വിഭാഗത്തിന്റെ കുടുംബയോഗം ചേര്‍ന്നത്. കെഎം മാണി എംഎല്‍എയും മകന്‍ ജോസ് കെ മാണി എംപിയും പങ്കെടുത്ത യോഗത്തില്‍ മദ്യസത്ക്കാരം നടന്നാതയും നാട്ടുകാര്‍ ആരോപിയ്ക്കുന്നു.

മദ്യലഹരിയില്‍ ആയിരുന്ന പ്രമോദ് തന്റെ വീട് പുതുക്കി പണിയാന്‍ ഫണ്ട് തരണമെന്ന് എംഎല്‍എയോട് അപേക്ഷിയ്ക്കാന്‍ എഴുനേറ്റപ്പോള്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ കൈയ്യേറ്റം ചെയ്തതായി ആരോപമണമുണ്ട്. ഏറെ വൈകിയും പ്രമോദിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് റോഡരികില്‍ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ പ്രമോദിനെ കണ്ടത്. മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്നും പ്രമോദ് അപസ്മാര രോഗിയാണെന്ന് പൊലീസ് പറഞ്ഞതുമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.












Click it and Unblock the Notifications