കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂര്‍ കോടതിയില്‍ പൊട്ടിത്തെറിച്ച ബോംബ് പൊതിഞ്ഞത് പ്രമുഖ മലയാള പത്രത്തില്‍, പിന്നില്‍ മലയാളികള്‍?

  • By Desk
Google Oneindia Malayalam News

മൈസൂരു: കഴിഞ്ഞ ആഴ്ച മൈസൂരിലെ കോടതി പരിസരത്ത് ബോംബ് സ്‌ഫോടനം നടന്ന സംഭവത്തില്‍ സംശയത്തിന്റെ മുനകള്‍ കേരളത്തിലേയ്ക്കും നീളുന്നു. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ബോംബ് പൊതിഞ്ഞിരുന്നത് ഒരു പ്രമുഖ മലയാള പത്രം കൊണ്ടായിരുന്നു.

ബോംബ് പൊതിഞ്ഞ പേപ്പര്‍ ഏതാണെന്നത് അത്രവലിയ വിഷയമാണോ എന്ന ചോദ്യത്തിന് പക്ഷേ ഇവിടെ പ്രസക്തിയില്ല. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം ഒരു പക്ഷേ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്ത് വരിക.

കൊല്ലത്ത് കോടതി പരിസരത്ത് ഉണ്ടായ ബോംബ് സ്‌ഫോടനവും മൈസൂരുവിലെ സംഭവവും സമാനമാണെന്നാണ് അധികൃതര്‍ കരുതുന്നത്. പിറകില്‍ ആരാണ്? ബേസ് മൂവ്‌മെന്റോ... അവര്‍ക്കെന്താണ് കേരളവുമായുള്ള ബന്ധം?

മലയാള പത്രം

മലയാള പത്രം

മൈസൂരിലെ കോടതി പരിസരത്ത് കഴിഞ്ഞ ആഴ്ചയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന് മലയാളി ബന്ധമുണ്ടോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ബോംബ് പൊതിഞ്ഞുകൊണ്ടുവന്നത് ഒരു പ്രമുഖ മലയാളം ദിനപത്രത്തിലായിരുന്നു.

പരിശോധന

പരിശോധന

സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ പത്രത്തിന്റെ പേര് പോലും പുറത്ത് വിടാവൂ എന്നാണ് നിര്‍ദ്ദേശം.

കൊല്ലം സ്‌ഫോടനം

കൊല്ലം സ്‌ഫോടനം

ജൂണ്‍ മാസത്തിലാണ് കൊല്ലം കോടതി കോമ്പൗണ്ടില്‍ ബോംബ് സ്‌ഫോടനം ഉണ്ടായത്. അതിന് മുമ്പായിരുന്നു ആന്ധ്ര പ്രദേശിലെ ചിറ്റൂരിലും സമാനമായ സംഭവം ഉണ്ടായത്. ഇതിനെല്ലാം പിന്നില്‍ ഒരു സംഘം തന്നെയാണെന്നാണ് പോലീസ് കരുതുന്നത്.

ബേസ് മൂവ്‌മെന്റ്

ബേസ് മൂവ്‌മെന്റ്

ബേസ് മൂവ്‌മെന്റ് എന്ന ജിഹാദി ഗ്രൂപ്പ് ആണ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ എന്നാണ് കരുതുന്നത്. ഈ പേര് ആര്‍ക്കും അത്ര പരിചിതമാകില്ല. എന്നാല്‍ അല്‍ ഉമ എന്ന പേര് അത്രപെട്ടെന്ന് ആരും മറക്കില്ല.

അല്‍ ഉമ

അല്‍ ഉമ

തീവ്രവാദ ഗ്രൂപ്പ് ആയ അല്‍ ഉമയ്ക്ക് ആ പേര് സ്വീകരിയ്ക്കാന്‍ പ്രചോദനമായത് അല്‍ ഖ്വായ്ദ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിഹാദിന് വേണ്ടി

ജിഹാദിന് വേണ്ടി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഓര്‍ഗനൈസേഷന്‍ ഓഫ് ദ ബേസ് ഓഫ് ജിഹാദ് ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്റ് എന്നാണ് ഇവരുടെ ഔദ്യോഗിക പേര്.

സമാനതകള്‍

സമാനതകള്‍

ആന്ധ്രയിലും കൊല്ലത്തും മൈസൂരിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് സമാനതകള്‍ ഏറെയാണ്. മൂന്നും നടന്നത് കോടതിയ്ക്ക് പുറത്ത് വച്ചായിരുന്നു. ബോംബ് നിര്‍മിയ്ക്കാന്‍ ഉപയോഗിച്ച വസ്തുക്കളും സമാനമായിരുന്നു.

സിമിയുടെ പ്രതികാരം

സിമിയുടെ പ്രതികാരം

വിചാരണ നേരിട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന അഞ്ച് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിനോടുള്ള പ്രതികാരമാണോ ഈ സ്‌ഫോടനങ്ങള്‍ എന്നും സംശയിക്കുന്നുണ്ട്. ചിറ്റൂര്‍ സ്‌ഫോടനം നടന്നതിന് ശേഷം ഇത്തരത്തിലുള്ള ഒരു കത്ത് ലഭിച്ചിരുന്നു.

എന്‍ഐഎ

എന്‍ഐഎ

മൈസൂര്‍ കോടതിയിലെ സ്‌ഫോടനത്തിന്റെ അന്വേഷണവും എന്‍ഐഎ ഏറ്റെടുത്തേയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും അന്വേഷണം കേരളത്തിലേക്കും നീളും എന്ന് ഉറപ്പാണ്.

English summary
An IED wrapped in a Malayalam daily is now a subject matter of investigation in the Mysuru blast case. Last week, a bomb exploded in a toilet near the court premises at Mysuru in which one person was injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X