നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്ത യുവനടി!! സത്യം ഇതെന്ന് മൈഥിലി!!
ഒരു സ്വകാര്യ ചാനലിനോടാണ് മൈഥിലി എല്ലാം വ്യക്തമാക്കിയത്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാളത്തിലെ ഒരു യുവനടിയെയും പോലീസ് ചോദ്യം ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമ്മനത്തുള്ള ഫ്‌ളാറ്റുള്ള യുവനടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇവിടെ ഫ്‌ളാറ്റുള്ള മൈഥിലിയെയാണ് പോലീസ് ചോദ്യം ചെയ്തതെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇതിനെല്ലാം വിശദീകരണവുമായി മൈഥിലി തന്നെ രംഗത്തു വന്നുകഴിഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് മൈഥിലി എല്ലാ കാര്യങ്ങളും വിശദമാക്കിയത്.

ആ നടി ഞാനല്ല
കേസില്‍ പോലീസ് ചോദ്യം ചെയ്തുവെന്ന് പറയപ്പെടുന്ന യുവനടി താനല്ലെന്ന് മൈഥിലി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ല. ഈ സംഭവത്തില്‍ ഇതാദ്യമായാണ് മൈഥിലി പരസ്യമായി പ്രതികരിക്കുന്നത്.

വ്യാജ വാര്‍ത്ത
തന്നെ പോലീസ് ചോദ്യം ചെയ്തുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് മൈഥിലി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തിട്ടിട്ടില്ലെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.

ഇതും പീഡനം തന്നെ
സ്ത്രീ ശാരീരികമായി ആക്രമിക്കപ്പെടുന്നതുപോലെ തന്നെയുള്ള പീഡനമാണ് അപവാദ പ്രചരണവുമെന്ന് മൈഥിലി പറഞ്ഞു. ദിവസവും താന്‍ ഇതിനു ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കുടുംബമുണ്ടെന്ന് ഓര്‍ക്കണം
എന്ത് നീതിയും നിയമവുമാണ് ഇവിടെയുള്ളതെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ തനിക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണമെനന്നും മൈഥിലി പറഞ്ഞു

പോലീസ് പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ തന്നെയാണെന്നും ഒരു യുവനടി വഴിയാണ് ഇത് വന്നതെന്നും അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചിരുന്നു. ഈ നടി വഴിയാണ് പള്‍സര്‍ സുനിയില്‍ ക്വട്ടേഷന്‍ എത്തിയതെന്നും സൂചന ലഭിച്ചിരുന്നു.

രംഗങ്ങള്‍ നടിയുടെ പക്കല്‍
നടിയെ സുനില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ കുറച്ചു ഭാഗമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഒരു യുവനടിയുടെ പക്കലാണ് ഉള്ളതെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു.

പോലീസ് വെളിപ്പെടുത്തിയില്ല
മലയാള സിനിമയിലെ ഒരു യുവനടിക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും അവരുടെ പേര് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് ആ നടി മൈഥിലിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.












Click it and Unblock the Notifications