സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് എംഎല്‍എയും ഭദ്രമെന്ന് മുഖ്യമന്ത്രിയും
കാസര്‍കോട്: സംസ്ഥാനത്തും കാസര്‍കോട് ജില്ലയില്‍ പ്രത്യേകിച്ചും ക്രമസമാധാന നില തകര്‍ന്നതായും ഇത് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.
എന്നാല്‍ നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

കാസര്‍കോട് ജില്ലയില്‍ കവര്‍ച്ച പെരുകിയതായും മൂന്ന് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടതായും ചൂണ്ടിക്കാട്ടിയാണ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.












Click it and Unblock the Notifications