കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലികുട്ടിയെ പോലുള്ള ദുരന്തങ്ങളാണ് ഇതിന് കാരണം;നിസാമുദീന്‍ ആസൂത്രിതം:എന്‍ ഗോപാലകൃഷ്ണന്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ക്ക് മുസ്ലിം പള്ളികളുടെ പേര് നല്‍കിയ യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഇത് കൂടാതെ രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചതിന് പിന്നാല്‍ തബ്ലീഗി ജമാഅത്തിന് ഉത്തരവാദിമുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

ഇതേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദുത്വവാദിയും സംഘപരിവാര്‍ സഹയാത്രികനുമായ എന്‍ ഗോപാല കൃഷ്ണന്‍. ഇന്ത്യ മുഴുവന്‍ കൊറോണ പരത്തിയത് മുസ്ലിങ്ങളാണെന്നും നിസാമുദീനിലെ തബ്ലീഗി സമ്മേളനം കൊറോണ പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള ഗുരുതര ആരോപണങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളുമാണ് എന്‍ ഗോപാലകൃഷ്ണന്‍ ഉയര്‍ത്തുന്നത്.

 കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ് കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ്

കുഞ്ഞാലികുട്ടിയോട്

കുഞ്ഞാലികുട്ടിയോട്

'ഇന്ന് ഭാരതം മുഴുവനും ജനങ്ങളെ മുസ്ലീങ്ങളും അമുസ്ലീങ്ങളുമായിട്ട് വേര്‍തിരിക്കുന്നുവെന്ന് പറയുന്നതിന് കുഞ്ഞാലികുട്ടിയോട് ഒന്നേ ചോദിക്കുവാനുള്ളു മുസ്ലീങ്ങളെ ഭാരതം വളര്‍ത്തിയതുമാതിരി ഒരു രാജ്യങ്ങളും വളര്‍ത്തിയിട്ടില്ല. മുസ്ലീം രാജ്യം പോലും വളര്‍ത്തിയിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് കംപ്യൂട്ടര്‍, വിധവ പെന്‍ഷന്‍, വീട് വെക്കാന്‍ മുല്ലക്ക് മുക്രിക്ക് അതുപോലെ തന്നെ മുസ്ലീം ആണ്‍കുട്ടികള്‍ക്ക് റിസര്‍വേഷന്‍, ഒബിസി പോസ്റ്റ്, നൂറ് കണക്കിന് സൗകര്യങ്ങള്‍ ഭാരതത്തിന് മുസ്ലീങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്.'

നിസാമൂദിന്‍ സമ്മേളനം

നിസാമൂദിന്‍ സമ്മേളനം

'അന്ത്യത്തില്‍ ഭാരതം പിടയുമ്പോള്‍ കൊറോണ പ്രതിസന്ധിയില്‍ കരയുമ്പോള്‍ എല്ലാ വിധത്തിലും ഒരു മനുഷ്യന്‍ 132 കോടി ജനതയെ സംരക്ഷിക്കുന്നതിനായി ഒരു മനുഷ്യന്‍ രാപ്പകല്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന് കൊലച്ചതിയുണ്ടാക്കിയിട്ട് നിസാമൂദിനില്‍ ഒരു സമ്മേളനം നടന്നു. 9000 പേരെ ചേര്‍ത്ത് കൊറോണ പരത്താന്‍ നിര്‍ദേശം കൊടുത്ത് തുപ്പല്‍ പുരട്ടിയ നോട്ട് കൊടുത്ത്, റോഡില്‍ മുഴുവന്‍ തുപ്പിയിട്ട് ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിച്ചിട്ട് മരിക്കുകയാണെങ്കില്‍ പള്ളിയിലിരുന്ന് മരിക്കണം എന്ന് പറഞ്ഞു.'

വ്യക്തികളെ കൊല്ലണം

വ്യക്തികളെ കൊല്ലണം

'കൊറോണ വരില്ല അള്ളാഹു അയച്ചതാണ്. ഇത്രയും വ്യക്തികളെ കൊല്ലണം എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും കൊടുത്ത് ലോകത്തിലെ നാല്‍പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്ന് ജനങ്ങളെ വരുത്തിയിട്ട് കൊറോണ കൊടുത്ത് തിരിച്ചയച്ച് അവരെ ഭാരതം മുഴുവന്‍ പോകാനും പ്രചരിപ്പിക്കാനും ആ ഭാരതത്തിന്റെ എല്ലാ വിധത്തിലുള്ള കടിഞ്ഞാണും പൊട്ടിച്ചുകൊണ്ട് ഇത് ഭാരതം മുഴുവന്‍ പരത്തിയത് ഒരു മതത്തിന്റെ വ്യക്തികളാണെങ്കില്‍ എങ്ങനെ കേരളത്തിലെ ഭാരതത്തിലെ ജനത നിങ്ങള്‍ക്ക് വേണ്ടി കൊടുക്കാത്തതൊന്നുമില്ല.'

വോട്ട് ബാങ്ക്

വോട്ട് ബാങ്ക്

'നരകിക്കുന്ന ഹിന്ദുക്കളെ അവിടെ വെച്ചുകൊണ്ട് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ നിങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി നിങ്ങള്‍ക്ക് എല്ലാം ചെയ്ത് തന്നു. അര്‍ഹിക്കുന്നതും അര്‍ഹിക്കാത്തതും എല്ലാം ചെയ്ത് തന്നു. എന്നാല്‍ രാഷ്ട്രത്തെ കുട്ടിചോറാക്കിയ ഇവരെ ഏത് രീതിയിലാണ് കാണേണ്ടതെന്നും 'എന്‍ ഗോപാലകൃഷ്ണന്‍ കുഞ്ഞാലികുട്ടിയോടായി ചോദിക്കുന്നു.

തന്നെ പോലുള്ള ദുരന്തങ്ങള്‍

തന്നെ പോലുള്ള ദുരന്തങ്ങള്‍

'തന്നെ പോലുള്ള ദുരന്തങ്ങളാണ് ഈ രാഷ്ട്രത്തെ ഇങ്ങനെ കൊണ്ട് എത്തിച്ചതെന്ന് ഭാവി ലോകം മറക്കില്ല. ഒരു പക്ഷെ നിങ്ങള്‍ക്ക് ലഭിക്കുന്ന വോട്ട് ബാങ്കിന്റെ സൗകര്യങ്ങളെല്ലാം ലഭ്യമായിരിക്കും. പക്ഷെ രാജ്യത്തെ ഏകീകൃത സിവില്‍ കോഡ് വന്നാല്‍ ഒരു പക്ഷെ നിങ്ങളുടെ നെഗളിപ്പ് തീരുമായിരിക്കും.'

ഹൈന്ദവ ജനത പ്രാര്‍ത്ഥിക്കും

ഹൈന്ദവ ജനത പ്രാര്‍ത്ഥിക്കും

'അതിന് വേണ്ടി മാത്രം ഹൈന്ദവ ജനത പ്രാര്‍ത്ഥിക്കും നിങ്ങള്‍ക്ക് വേണ്ടി നാടിനെ ഒറ്റികൊടുത്ത മാര്‍കിസ്റ്റ് പാര്‍ട്ടിക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും അന്ന് നിങ്ങളുടെ കൂടിയുണ്ടാവും. അതൊരു ദുരന്ത ജന്മങ്ങളായിട്ട്. ബാക്കി ഹിന്ദുക്കള്‍, ബാക്കി ക്രിസറ്റിയാനികള്‍ ഒരുപക്ഷെ നിങ്ങളുടെ കൂടെയുണ്ടാവില്ല. അകാരണം അവര്‍ക്ക് നിങ്ങളെ കാണുമ്പോള്‍ ഭയമായിരിക്കും കാരണം, നിങ്ങള്‍ ഏതേ രോഗമാണ് പരത്താന്‍ വരുന്നതെന്ന് ഭയം എല്ലാവര്‍ക്കുമുണ്ട്. നിങ്ങളുടെ കരച്ചിലും തട്ടിപ്പും വെട്ടിപ്പുമാണെന്നറിയാം. അര്‍ണബ് ഗോസ്വാമിയുടെ കൂടി വരികളാണിതെന്ന് ഒാര്‍ക്കുക' എന്നാരുന്നു എന്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

യുഎപിഎ

യുഎപിഎ

പിന്നാലെ എന്‍ ഗോപാലകൃഷ്ണനെതിരെ ശക്തമായ വിമര്‍ശങ്ങളാണ് ഉയരുന്നത്. ഇത്തരമൊരു പരാമര്‍ശം ഒരു മുസ്ലീം നാമധാരിയില്‍ നിന്നുമാണ് വന്നതെങ്കില്‍ ഇപ്പോള്‍ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അചടക്കുമായിരുന്നുവെന്ന് ജനങ്ങള്‍ പറയുന്നു.

ഡോക്ട്രേറ്റ് കൊണ്ട് കാര്യമില്ല

ഡോക്ട്രേറ്റ് കൊണ്ട് കാര്യമില്ല

ഇത്തരം പര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ഇന്ത്യയില്‍ പട്ടിണി മാറ്റുന്നതില്‍ ഒന്നാം സ്ഥാനം പ്രവാസികള്‍ അയക്കുന്ന പണത്തില്‍ നിന്നാണെന്നും ഭൂരിഭാഗവും മുസ്ലീം രാജ്യങ്ങളില്‍ നിന്നുമാണെന്നും മനസിലാവണമെങ്കില്‍ ഡോക്ട്രേറ്റ് കൊണ്ട് കാര്യമില്ലായെന്നും ജനം വിമര്‍ശിക്കുന്നു.

English summary
N Gopalakrishnan Controversial Statement Against Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X