Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് ഭരണമെന്ന് രാഷ്ട്രീയ നിരീക്ഷകന്റെ പ്രവചനം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെ എല്‍ഡിഎഫിന് ജയം പ്രവചിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഗണിത ശാസ്ത്ര അധ്യാപകനുമായ തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍. എല്‍ഡിഎഫിന് 73 സീറ്റുകള്‍ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. യുഡിഎഫിന് 65 സീറ്റുകളും ലഭിക്കും. എന്‍ഡിഎ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും ഗോപാലകൃഷ്ണന്‍ പ്രവചിക്കുന്നു.

നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, ചെങ്ങന്നൂര്‍, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലാണ് ബിജെപി ജയിക്കുകയെന്നും പ്രവചനമുണ്ട്. പ്രമുഖ നേതാക്കളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവരെക്കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ വിജയിക്കും

cpm-flag

എറണാകുളം ജില്ലയില്‍ 11 സീറ്റുകള്‍ യുഡിഎഫ് നേടും. കെ. ബാബു, ഹൈബി ഈഡന്‍, പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ജോസഫ് വാഴക്കന്‍, വി.ഡി. സതീശന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം. ജോണ്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ് എന്നിവര്‍ യുഡിഎഫിനുവേണ്ടിയും കെ.ജെ. മാക്‌സി, എസ്. ശര്‍മ്മ, ആന്റണി ജോണ്‍ എന്നിവര്‍ എല്‍ഡിഎഫിനു വേണ്ടിയും വിജയിക്കും.

മന്ത്രിസഭയിലെ പ്രമുഖരെക്കുറിച്ചും ഗോപാലകൃഷ്ണന്റെ പ്രവചനമുണ്ട്. ഡോ. തോമസ് ഐസക്, ജി. സുധാകരന്‍, എ.കെ. ബാലന്‍, സി. രവീന്ദ്രന്‍, എസ്. ശര്‍മ്മ, ഇ.പി. ജയരാജന്‍, കെ.കെ. ലതിക, സി. ദിവാകന്‍ തുടങ്ങിയവരാകും മന്ത്രിസഭയിലെ പ്രമുഖര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയവും കേരളത്തിലെ സീറ്റിനിലയും ഏതാണ്ട് കൃത്യമായി പ്രവചിച്ചയാളാണ് ഗോപാലകൃഷ്ണന്‍. 140 മണ്ഡലങ്ങളും സന്ദര്‍ശിച്ചാണ് ഇത്തവണ പ്രവചനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+