കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ള

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ബിജെപി. പാലാ സീറ്റില്‍ പൊതുസമ്മതനെ മത്സരിപ്പിക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി തന്നെ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനമായി. പൊതുസമ്മതനെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പിസി ജോര്‍ജ്ജും മത്സരിക്കാനില്ലെന്ന് പിസി തോമസും യോഗത്തില്‍ അറിയിച്ചു.

ബിജെപി കോട്ടയം ജില്ല പ്രസിഡന്‍റ് ഹരി, ജയസൂര്യങ്ങന്‍, ബിനു പുളിക്കണ്ടം എന്നിങ്ങനെ മൂന്ന് പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. ഇതില്‍ സാധ്യത കൂടുതല്‍ എന്‍ ഹരിക്കാണ്. അടുത്ത ദിവസം തന്നെ ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പാലാ ഉപതരിഞ്ഞെടുപ്പിലൂടെ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24800 വോട്ടുകള്‍ പിടിച്ച എന്‍ ഹരി തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2016ന്‍റെ തുടര്‍ച്ചയായി ഹരിക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

പ്രവര്‍ത്തനം തുടങ്ങി

പ്രവര്‍ത്തനം തുടങ്ങി

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും പാലായില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പാലായില്‍ ബിജെപി നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു.

 ഉറക്കം നഷ്ടപ്പെട്ടു

ഉറക്കം നഷ്ടപ്പെട്ടു

പാലായുടെ മണ്ണില്‍ ബിജെപിക്ക് അനുകൂലമായ മാറ്റം പ്രകടമാണെന്നാണ് യോഗത്തില്‍ ശ്രീധരന്‍ പിള്ള അവകാശപ്പെട്ടത്. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മൂലം കോണ്‍ഗ്രസുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. ഉപതിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തിന്‍റെ അലയടികള്‍ പ്രതിധ്വനിക്കും. കേരളത്തില്‍ വിദ്വേഷത്തിന്‍റെ വിത്ത് പാകി മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍

ശക്തമായ ത്രികോണ മത്സരം നടന്നാല്‍ 35,000-38,000 വോട്ടുകള്‍ വരെ നേടുന്ന മുന്നണിക്ക് വിജയിക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നത്. നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ വോട്ടുകള്‍ കുറയുമെന്നാണ് ബിജപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ജോസഫ് വിഭാഗത്തിന് കാര്യമായ സ്വാധീനം ഇല്ലാത്ത പാലായില്‍ പ്രതിഫലിക്കില്ലെങ്കിലും കുടുംബധിപത്യത്തിനെതിരെ ജനവികാരം ഉണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടും പൂഞ്ഞാറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന്‍റെ സാന്നിധ്യവും കരുത്താവുമെന്നാണ് പ്രതീക്ഷ. പാലാ മണ്ഡലത്തിലെ രാമപുരം, തലപ്പാലം, എലിക്കുളം എന്നീ പഞ്ചായത്തുകളിലാണ് പാര്‍ട്ടിക്ക് മോശമല്ലാത്ത സ്വാധീനം ഉള്ളത്

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസിന് പാലാ നിയോജക മണ്ഡലത്തില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതും ബിജെപി അനുകൂല ഘടകമായി കാണുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും മൂവായിരത്തോളം വോട്ടുകളാണ് പിസി തോമസ് അധികമായി നേടിയത്. 26,563 വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

എല്‍ഡിഎഫുമായി

എല്‍ഡിഎഫുമായി

രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫിലെ പിഎന്‍ വാസവനുമായി 6,966 വോട്ടിന്‍റെ വ്യത്യാസം മാത്രമാണ് പിസി തോമസിനുള്ളത്. ഇതും ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാംസ്ഥാനമെങ്കിലും പിടിക്കാനുറപ്പിച്ചാണ് ബിജെപി മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.

മികച്ച ഭൂരിപക്ഷം നല്‍കിയ ജനങ്ങളോട് രാഹുലിന് യാതൊരുവിധ ബാധ്യതകളുമില്ലേ?: വിമര്‍ശനവുമായി അന്‍വര്‍മികച്ച ഭൂരിപക്ഷം നല്‍കിയ ജനങ്ങളോട് രാഹുലിന് യാതൊരുവിധ ബാധ്യതകളുമില്ലേ?: വിമര്‍ശനവുമായി അന്‍വര്‍

പാലായില്‍ 'അടി'നിര്‍ത്തണം; തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ഉപസമിതി, നിഷയിലുറച്ച് ജോസ് കെ മാണിപാലായില്‍ 'അടി'നിര്‍ത്തണം; തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ഉപസമിതി, നിഷയിലുറച്ച് ജോസ് കെ മാണി

English summary
n hari may bjp candidate in pala by-poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X