കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഉപതിരഞ്ഞെടുപ്പ്: എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി, ബിജെപിക്ക് വിജയപ്രതീക്ഷയെന്ന്!!

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരിയെയാണ് സ്ഥാനാർത്ഥിയാക്കിയത്. ബിജെപി നേതൃത്വമാണ് സ്ഥാനാരാർത്ഥി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ പാലായിൽ മത്സരിച്ച ഹരി 24,800 വോട്ടുകളും നേടിയിരുന്നു.

കുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിൽ: പാക് ചാരനെന്ന് മൊഴി നൽകാൻ സമ്മർദ്ധമെന്ന് ഇന്ത്യകുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിൽ: പാക് ചാരനെന്ന് മൊഴി നൽകാൻ സമ്മർദ്ധമെന്ന് ഇന്ത്യ

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപ്പര്യം പിസി തോമസ് രംഗത്തെത്തിയിരുന്നു. മുൻ പള്ളിക്കാത്തോട് പഞ്ചായത്ത് അംഗമായിരുന്ന ഹരി യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിലും ഇരുന്നിട്ടുണ്ട്. സെപ്തംബർ 23ന് പാലാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൽഡിഎഫാണ് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

nhari-1567447

എൽഡിഎഫ് മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. ജോസ് ടോം പുലിക്കുന്നിലിനെയാണ് കേരള കോൺഗ്രസ് രംഗത്തിറക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് കേരള കോൺഗ്രസിൽ ആശങ്കകൾ നിലനിന്നിരുന്നുവെങ്കിലും ഞായറാഴ്ചയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. സെപ്തംബർ 27നാണ് വോട്ടെണ്ണൽ.

പാലായുടെ മണ്ണില്‍ ബിജെപിക്ക് അനുകൂലമായ മാറ്റം പ്രകടമാണെന്നാണ് നേരത്തെ ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മൂലം കോണ്‍ഗ്രസുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും ഉപതിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തിന്‍റെ അലയടികള്‍ പ്രതിധ്വനിക്കുമെന്നും ശ്രീധരൻ പിള്ള നേരത്തെ അവകാശപ്പെട്ടിരുന്നു.

English summary
N Hari Will be NDA candidate for Pala bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X