എന്‍കെ അബൂബക്കർ മാസ്റ്റര്‍ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കെഎടിഎഫ് മുന്‍ സംസ്ഥാന ജനറൽ സെക്രട്ടറിയും കര്‍ണ്ണാടക പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ പിസി ജാഫർ എെഎഎസിന്‍െറ പിതാവുമായ എന്‍കെ അബൂബക്കർ മാസ്റ്റര്‍ (65) ബാംഗ്ലൂര്‍ അഭയ ഹോസ്പിറ്റലില്‍ വെച്ച് അന്തരിച്ചു.ശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇനി ഹെലികോപ്ടർ വിജയൻ.. ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടറിൽ പറന്ന മുഖ്യമന്ത്രിക്ക് ട്രോൾ.. യഥാർഥ ദുരന്തം!!

പറക്കുന്ന് നൂറുല്‍ ഹുദാ മദ്രസ്സാ , ആവിലോറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രസിഡണ്ടായി സേവനം ചെയ്യുന്നു. കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് സീനിയര്‍ വൈസ്സ് പ്രസിഡണ്ടായിരുന്ന അദ്ധേഹം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലറാണ്. മദ്രസ്സാ മാനേജ്മെന്‍റ് അസ്സോസ്സിയേഷൻ കോഴിക്കോട് ജില്ലാ വൈസ്സ് പ്രസിഡൻറ് പദവിയും വഹിച്ച് വരുന്നു.

katf

ഭാര്യ ആയിഷ ടീച്ചർ[റിട്ടയേര്‍ഡ് അദ്ധ്യാപിക.ഗവൺമെൻറ് ഹയര്‍ സെക്കന്‍ററി സ്കൂൾ .പന്നൂർ ). മറ്റു മക്കള്‍ പി.സി.ജൗഹര്‍(ചൈന)സഫിയ. മരുമക്കള്‍ മൂന ജാഫർ (ബാംഗ്ലൂര്‍ യൂണിവേർസിറ്റി) ഫൈസ ജൗഹര്‍, ഫര്‍ഹത്(പാഴൂര്‍ )എന്നിവരാണ്. പരേതരായ നാട്ടിക്കല്ലുങ്ങല്‍ ഇമ്പിച്ചിമൊയ്തീന്‍ ഹാജി, കുഞ്ഞീമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ പരേതനായ അഹമ്മദ് എന്‍.കെ., കാദര്‍ മാസ്റ്റര്‍ ആരാമ്പ്രം, ഉസ്സയിന്‍ എന്‍.കെ.നെല്ലാങ്കണ്ടി. ഫാതിമ എരേക്കല്‍, ആയിഷ പൈമ്പാലുശ്ശേരി, കദീജ കൊട്ടാരക്കോത്ത്, ജനാസ നിസ്കാരം ബുധന്‍ ഉച്ഛക്ക് മൂന്ന് മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദില്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
N K Abubekhar master passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്