കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിന്റ കാരണക്കാരൻ ആ ബ്ലാക്ക് മണി; എം എം മണിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി എം എം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് എൻ പീതാംബരക്കുറുപ്പ്. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ കാരണക്കാരൻ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമർശം.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ നെടുമങ്ങാട് നിയോജക മണ്ഡലം കൺവെൻഷനിലായിരുന്നു പീതാംബരക്കുറുപ്പ് എംഎം മണിയെ അധിക്ഷേപിച്ചത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നേതാവിന്റ അധിക്ഷേപം. സംസ്ഥാനത്ത് പ്രളയമുണ്ടാകാൻ കാരണം ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടതാണെന്നും അതിന് കാരണക്കാരൻ എംഎം മണിയാണെന്നും വാദിക്കുന്നതിനിടെയാണ് പീതാംബരക്കുറിപ്പ് മന്ത്രിയെ അധിക്ഷേപിച്ചത്.

mani

നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിൽ നടത്തിയ പരാമർശം വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നൊരു ട്രോളും അദ്ദേഹം പങ്കുവെച്ചിരുന്നു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍

മന്ത്രിയുടേത് വംശീയ അധിക്ഷേപമാണെന്ന് ആരോപിച്ച് ജലീലിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ഇതിനിടെയാണ് എൻ പീതാംബരക്കുറുപ്പിന്റെ വിവാദ പരാമർശം.

English summary
congress leaders n peethambara kurup called mm mani as black mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X