• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിലേക്ക് വീഴാന്‍ കാത്തുനില്‍ക്കുന്നത് വന്‍മരങ്ങള്‍

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരേപോലെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആളുകളുടെ വികാരം മനസ്സിലാക്കി നിലപാട് മാറ്റുകയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് ഘടകം. വിഷയത്തില്‍ പലപ്പോഴും ബിജെപിയെക്കാള്‍ തീവ്രമായ പ്രസ്താവനകളും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി.

ഈ ഘട്ടത്തിലായിരുന്നു രാഹുല്‍ ഈശ്വര് അല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ നേതാവ് എന്നത് മറക്കരുതെന്നുള്ള വിടി ബല്‍റാമിന്റെ പ്രസ്താവന വരുന്നത്. ഒരു കോണ്‍ഗ്രസ് എംഎല്‍എക്ക് തന്നെ സ്വന്തം പാര്‍ട്ടിക്കാരെ ഇങ്ങനെ ഓര്‍മിപ്പിക്കേണ്ടിവരുന്നത് ആ പാര്‍ട്ടിയുടെ പതനത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പ്രശസ്ത് സാഹിത്യകാരനായ എന്‍ പ്രഭാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അഭിപ്രായം പറയരുത് എന്നൊരു നിര്‍ദ്ദേശം

അഭിപ്രായം പറയരുത് എന്നൊരു നിര്‍ദ്ദേശം

കക്ഷിരാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയരുത് എന്നൊരു നിര്‍ദ്ദേശം രണ്ട് വര്‍ഷം മുമ്പ് ഞാന്‍ എനിക്കു തന്നെ നല്‍കിയിരുന്നു.ഇപ്പോഴും ആ നിര്‍ദ്ദേശത്തെ അപ്പാടെ അവഗണിക്കാന്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ,ഒരു കേവല സാഹിത്യമാന്യനായി ജീവിക്കുന്നതില്‍ മുമ്പെന്ന പോലെ ഇപ്പോഴും എനിക്ക് താല്‍പര്യമില്ല.ശുദ്ധസാഹിത്യം ഓക്കാനമുണ്ടാക്കുന്ന ഒരു സാധനം തന്നെയാണ്.

പറയാന്‍ തന്നെയാണ് പുറപ്പെട്ടത്

പറയാന്‍ തന്നെയാണ് പുറപ്പെട്ടത്

അങ്ങനെ മറ്റൊരാള്‍ക്ക് തോന്നിയേക്കാവുന്ന കൃതികളെയും ഞാന്‍ ചരിത്രവുമായും സാമൂഹ്യാനുഭവങ്ങളുമായും മനുഷ്യപ്രജ്ഞയുടെ പല നേട്ടങ്ങളുമായും ചേര്‍ത്തുവെച്ചു തന്നെയാണ് വായിക്കാറുള്ളത്. ഓ,ഞാന്‍ സാഹിത്യം പറയാനല്ല രാഷ്ട്രീയം പറയാന്‍ തന്നെയാണ് പുറപ്പെട്ടത്.

ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനം

ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനം

കേരളത്തിലെ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നത്.രാഹുല്‍ ഈശ്വര്‍ അല്ല രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ നേതാവെന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ ക്ക് തന്നെ സ്വന്തം പാര്‍ട്ടിക്കാരെ ഓര്‍മിപ്പിക്കേണ്ടി വന്നത് മറ്റൊന്നുമല്ല തെളിയിക്കുന്നത്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി

രാജ്യം ഭരിക്കുന്ന പാര്‍ട്ടി

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കെതിരെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ അതിന്റെ അണികളെ ഇറക്കിവിട്ടുകൊണ്ടിരിക്കുന്നത്. ഈ വസ്തുത ശരാശരി ബുദ്ധിയുള്ള ആര്‍ക്കും വളരെ എളുപ്പത്തില്‍ തിരിച്ചറിയാവുന്നതേയുള്ളൂ.

അവരാരും മന്ദബുദ്ധികളല്ല

അവരാരും മന്ദബുദ്ധികളല്ല

ഇത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനസ്സിലാവുന്നുണ്ടാവുമെന്നതില്‍ സംശയിക്കാനേയില്ല.അവരാരും മന്ദബുദ്ധികളല്ലെന്ന കാര്യം അറിയാത്തവരല്ലല്ലോ നമ്മളാരും.

സ്ത്രീപ്രവേശന വിഷയം

സ്ത്രീപ്രവേശന വിഷയം

പക്ഷേ,ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അവരില്‍ പലരും നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കേ ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളായ മുഴുനാളുകളും അമ്പരക്കുകയും ലജ്ജിച്ചു തലതാഴ്ത്തിപ്പോവുകയും ചെയ്യുന്നുണ്ട്.

ആശ്രമം തകര്‍ത്ത സംഭവം

ആശ്രമം തകര്‍ത്ത സംഭവം

സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമം തകര്‍ത്ത സംഭവത്തെ കുറിച്ചുള്ള പ്രതികരണത്തില്‍ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്റലിജനസ് ഏജന്‍സിയുടെ പരാജയത്തെപ്പറ്റി പറഞ്ഞ് സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്താനാണ് വെമ്പല്‍ കൊണ്ടത്.അതിനിടയില്‍ ആ അക്രമസംഭവത്തെ അപലപിക്കാന്‍ പോലും അദ്ദേഹം മറന്നുപോയി.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് സംസ്ഥാനത്ത് സമാധാനം തകര്‍ക്കുന്നു എന്ന് മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിക്കുന്നതും കേട്ടു. യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധം സുപ്രീം കോടതിവിധിക്കെതിരെ നിലപാടെടുത്ത് പരസ്യമായി അക്രമപ്രവര്‍ത്തനത്തിനിറങ്ങിയ ബി.ജെ.പിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണല്ലോ ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ പ്രസംഗിക്കുന്നത്.

എതിരാളികളെ കല്ലെറിയാന്‍

എതിരാളികളെ കല്ലെറിയാന്‍

ദൈനംദിന രാഷ്ട്രീയത്തില്‍ പലപ്പോഴും ഇങ്ങനെ യഥാര്‍ത്ഥ വസ്തുതയെ പുറകിലേക്ക് തള്ളി തങ്ങളുടെ എതിരാളികളെ കല്ലെറിയാന്‍ പറ്റുന്ന സംഗതികള്‍ തിരഞ്ഞുപിടിക്കുന്ന തന്ത്രം കോണ്‍ഗ്രസ് മാത്രമല്ല മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളും മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുള്ളതാണ്.

അരയും തലയും മുറുക്കി ബിജെപി

അരയും തലയും മുറുക്കി ബിജെപി

ഇപ്പോഴത്തേത് പക്ഷേ അത്യന്തം അപകടകരമായ ഒരസാധാരണ സാഹചര്യമാണ്. എല്ലാ നീതിബോധവും കൈവിട്ട് ജനജീവിതത്തെ നൂറ്റാണ്ടുകള്‍ക്ക് പുറകിലേക്ക് വലിക്കാനും ജാതി വ്യവസ്ഥയുടെ നെറികേടുകളെല്ലാം അതേ പടി തിരിയെ കൊണ്ടുവരാനും രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനും ബി.ജെ.പി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കാണ് .

ഒരു മതേതര ജനാധിപത്യപാര്‍ട്ടി

ഒരു മതേതര ജനാധിപത്യപാര്‍ട്ടി

ഈ ഘട്ടത്തില്‍ പോലും പഴയ അടവുരാഷ്ട്രീയം തന്നെ പയറ്റാന്‍ ശ്രമിക്കുന്നത് ഹീനമാണ്. പല കുറ്റാരോപണങ്ങളും സാധ്യമാണെങ്കിലും ഒരു മതേതര ജനാധിപത്യപ്പാര്‍ട്ടിയായി ഇത്രയും കാലം നിലനിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ബിജെപിയിലേക്കുള്ള ഒഴുക്ക്

ബിജെപിയിലേക്കുള്ള ഒഴുക്ക്

പക്ഷേ,ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തനശൈലിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞ കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് അതിശക്തമാവാന്‍ ഏറെ താമസമൊന്നുമുണ്ടാവില്ല. ആ ഒഴുക്കിലേക്ക് വേരറ്റു വീഴാന്‍ കാത്തുനില്‍ക്കുന്ന വന്മരങ്ങള്‍ പാര്‍ട്ടിയില്‍ ഒന്നുംരണ്ടുമല്ലെന്ന അറിവ് പല സാധാരണ കോണ്‍ഗ്രസ്സുകാരുടെയും ഉറക്കം കെടുത്തുന്നുണ്ടാവും.

ഫേസ്ബുക്ക് പോസ്റ്റ്

എന്‍ പ്രഭാകരന്‍

English summary
n prabhakaran say about congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more