• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എ പ്ലസ് നല്ലത് തന്നെ, പക്ഷേ ഓവറാക്കി ചളമാക്കരുത്' ഓർമപ്പെടുത്തലുമായി കളക്ടർ ബ്രോ

തിരുവനന്തപുരം: പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും വിജയാഘോഷം കൊഴുക്കുകയാണ്. എന്നാൽ എ പ്ലസുകളുടെ എണ്ണം നോക്കി വിദ്യാർത്ഥികളുടെ കഴിവിനെ വിലയിരുത്തുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എൻ പ്രശാന്ത് ഐഎഎസ് എന്ന കളക്ടർ ബ്രോ.

വിജയങ്ങൾ വിനയത്തോടെ ഏറ്റുവാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും എ പ്ലസ് ആഘോഷമാക്കുന്നവർ അപമാനിക്കപ്പെട്ട് മാറി നിൽക്കുന്നവരുടെ വികാരങ്ങളെ കൂടി മനസിലാക്കാൻ തയാറാകണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിച്ചിൽ അദ്ദേഹം ഓർമിപ്പിക്കുന്നു.

എന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾ

 ഓവറാക്കി ചളമാക്കരുത്

ഓവറാക്കി ചളമാക്കരുത്

ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ: A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക് ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

പത്താംതരം പരീക്ഷ

പത്താംതരം പരീക്ഷ

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ മാർക്ക് ഷീറ്റ് പ്രദർശനം ഇടുന്ന പ്രഷർ എന്തായിരിക്കും... ഇത്രമാത്രം ഹൈപ്പ് അർഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓർക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേർതിരിക്കാനല്ല, അക്കാദമിക് ചോയ്സുകൾ പ്രാവർത്തികമാക്കാൻ മാത്രമാണ്.

അവഗണിക്കപ്പെടുന്നവർ

അവഗണിക്കപ്പെടുന്നവർ

എ പ്ലസ് ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാൻ വിളിക്കുന്നവരോട് സ്നേഹത്തോടെ വരാൻ നിർവാഹമില്ല എന്നേ പറയാൻ പറ്റൂ. ഇവർക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോൾ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നിൽക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്.

ഈ രക്തത്തിൽ പങ്കാളിയാവാനില്ല

ഈ രക്തത്തിൽ പങ്കാളിയാവാനില്ല

ഇത്തരത്തിൽ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളർത്താതിരുന്നാൽ മതി. സ്കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്ലെക്സിലും ഒക്കെ ഇവരെ തളർത്താനുള്ള എല്ലാം നമ്മൾ ചെയ്യുന്നുണ്ട്. ഈ രക്തത്തിൽ പങ്കാളിയാവാൻ വയ്യ ഉണ്ണീ.

വിജയത്തോടൊപ്പം വിനയവും

വിജയത്തോടൊപ്പം വിനയവും

വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വൾഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂവെന്ന് ഓർമപ്പെടുത്തിയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
N Prasanth IAS facebook post about plus two and 10th result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X