കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാധ്യമ വേട്ട'യ്‌ക്കെതിരെ നിയമ പോരാട്ടത്തിന് 'കളക്ടര്‍ ബ്രോ'യുടെ നേതൃത്വത്തില്‍ പുതിയ സംരംഭം; കടുത്ത വിമർശനം

Google Oneindia Malayalam News

'കളക്ടര്‍ ബ്രോ' എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിളിക്കപ്പെടുന്ന ആളാണ് എന്‍ പ്രശാന്ത് ഐഎഎസ്. കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരിക്കെ ആയിരുന്നു പ്രശാന്തിന് ഇത്തരമൊരു പേര് ചാര്‍ത്തപ്പെടുന്നതും ഒരു സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുകയും ചെയ്യുന്നത്. അദ്ദേഹത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്.

ധര്‍മരാജന്‍ കടത്തിയത് 21 കോടിയോളം രൂപ; എല്ലാം ഒരുമാസത്തിനുള്ളില്‍, ഏറ്റവും അധികം തൃശൂരിലേക്ക്ധര്‍മരാജന്‍ കടത്തിയത് 21 കോടിയോളം രൂപ; എല്ലാം ഒരുമാസത്തിനുള്ളില്‍, ഏറ്റവും അധികം തൃശൂരിലേക്ക്

ഇപ്പോള്‍ 'മാധ്യമ വേട്ടയ്ക്ക്' ഇരയാകുന്നവര്‍ക്ക് നിയമ സഹായം നല്‍കുന്ന ഒരു സംരംഭവുമായിട്ടാണ് പ്രശാന്ത് ഐഎഎസ് എത്തിയിരിക്കുന്നത്. തനിക്കെതിരെ ഒരു മാധ്യമം മാനഹാനിയുണ്ടാക്കും വിധം വാര്‍ത്ത കൊടുത്ത സംഭവത്തെ തുടര്‍ന്ന് വന്ന ചില ഫോണ്‍കോളുകളാണ് ഇത്തരം ഒരു സംരഭത്തിന് വഴിവച്ചത് എന്നാണ് പ്രശാന്ത് ഐഎഎസ് പറയുന്നത്. പൂര്‍ണമായും സൗജന്യമായിരിക്കും മാധ്യമ വേട്ടയുടെ ഇരകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്നും അദ്ദേഹം തന്റെ ദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. വിശദാംശങ്ങള്‍...

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മാധ്യമ വിമര്‍ശനം

മാധ്യമ വിമര്‍ശനം

നല്ല മാധ്യമ പ്രവര്‍ത്തകര്‍ ഇത് വായിച്ച് ബേജാറാകേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ടാണ് എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ചില മാധ്യമ പ്രവര്‍ത്തകരേക്കാള്‍ ഭേദം ശക്തി കുറഞ്ഞ മൃഗങ്ങളേയും മൃതപ്രായമായവരേയും കാത്തിരുന്ന് ആക്രമിക്കുന്ന ശവം തീനികളാണ് ചില 'ജീര്‍ണലിസ്റ്റുകളേക്കാള്‍' ഭേദം എന്നൊക്കെയാണ് പ്രശാന്ത് എഴുതുന്നത്.

മാധ്യമ വേട്ടയുടെ ഇരകള്‍

മാധ്യമ വേട്ടയുടെ ഇരകള്‍

മാധ്യമ വേട്ടയുടെ ഇരകളായി ആത്മഹത്യ ചെയ്തവും മാനസിക വിഭ്രാന്തിയിലേക്ക് എത്തിയവരും ആത്മഹത്യയുടെ വക്കിലെത്തിയവരും കുടുംബം തകര്‍ന്നവരും ആയി ഒരുപാട് പേരുണ്ട് എന്ന് പ്രശാന്ത് പറയുന്നു. അതൊന്നും ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിക്കുന്നു. ഈ വിഷയത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുമ്പോഴാണ് അത്രയധികം മാധ്യമ ഇരകള്‍ കേരളത്തില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് എന്നും പറയുന്നുണ്ട്.

വ്യക്തിപരമായ അനുഭവം

വ്യക്തിപരമായ അനുഭവം

ഇത്തരം കാര്യങ്ങള്‍ താന്‍ അറിയുന്നത് ഒരു മാധ്യമം തനിക്കെതിരെ മാനഹാനിയുണ്ടാക്കും വിധം വാര്‍ത്ത കൊടുത്ത് അതില്‍ തന്റെ സ്വകാര്യ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും അച്ചടിച്ചപ്പോഴാണെന്നും പ്രശാന്ത് പറയുന്നു. തന്റെ സ്വകാര്യത നശിപ്പിക്കാന്‍ വേണ്ടിയാണ് ആ മാധ്യമം നിയമവിരുദ്ധമായി അതിബുദ്ധി കാണിച്ചത് എന്നും അതുകൊണ്ടാണ് കേരളത്തിലെ മാധ്യമ വേട്ടയുടെ ഇരകളെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

മാധ്യമ വേട്ടയുടെ ഇരകള്‍ക്കായി

മാധ്യമ വേട്ടയുടെ ഇരകള്‍ക്കായി

മാധ്യമ വേട്ടയുടെ ഇരകള്‍ക്കായി സൗജന്യ സേവനങ്ങള്‍ നല്‍കുന്ന ഒരു കൂട്ടായ്മ സജ്ജമായിട്ടുണ്ട് എന്നും പ്രശാന്ത് ഐഎഎസ് പൊതുസമൂഹത്തെ അറിയിക്കുന്നുണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. 'മാധ്യമ ഇരകള്‍ക്ക്' സമചിത്തത നേടിയെടുക്കാന്‍ കൗണ്‍ലിങ്ങും കേസ് നടത്താന്‍ വേണ്ട നിയമോപദേശവും നല്‍കാന്‍ പ്രഗല്‍ഭരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

ലോകത്തെവിടേയും

ലോകത്തെവിടേയും

ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എവിടേയും സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഏറ്റവും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും മികച്ച അഭിഭാഷകരുടെ സേവനം ലഭ്യമാകുമെന്നും പറയുന്നു. തനിക്കുവന്ന ഒരു ഫോണ്‍ കോള്‍ ആണ് ഇത്തരം ഒരു സംരംഭം ഒരുങ്ങാന്‍ കാരണമെന്നും പ്രശാന്ത് പറയുന്നു. ആ അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്.

തുടക്കം തന്റെ കേസ്

തുടക്കം തന്റെ കേസ്

ഈ സല്‍പ്രവൃത്തിക്ക് എന്റെ വക ഉല്‍ഘാടനക്കേസും സമര്‍പ്പയാമി. കാരണം എന്റെ മാതൃഭൂമി ഭാരതമാണ്, വെറും മഷി മുക്കിയ മഞ്ഞ കടലാസ്സല്ല. - എന്നുപറഞ്ഞുകൊണ്ടാണ് പ്രശാന്ത് ഐഎഎസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അടുത്തിയെ മാതൃഭൂമി ദിനപത്രവും പ്രശാന്ത് ഐഎഎസും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തക പ്രശാന്തിനെതിരെ പരാതി നല്‍കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?

മേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചുമേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചു

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

English summary
N Prasanth IAS says a new initiative formed to help victims of media trial under legal experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X