കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളക്ടര്‍ ബ്രോയ്ക്ക് 'മാപ്പില്ല': പ്രശാന്ത് നായരെ അല്‍ഫോണ്‍സ് കണ്ണന്താനം പുറത്താക്കി

  • By Desk
Google Oneindia Malayalam News

കോഴിക്കോട് കളകടര്‍ ആയിരിക്കുമ്പോള്‍ നടത്തിയ ജനകീയ ഇടപെടലുകളാണ് പ്രശാന്ത് നായര്‍ എന്ന മലയാളി ഐഎഎസ് ഓഫീസറെ ആദ്യം ശ്രദ്ധേയനാക്കിയത്. ഓപ്പറേഷന്‍ സുലൈമാനി അടക്കുമുള്ള പദ്ധതികളുമായി അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചു. സോഷ്യല്‍ മീഡിയിയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ അദ്ദേഹത്തെ കളക്ടര്‍ ബ്രോ ആക്കിമാറ്റി. ജനകീയനായിരിക്കുമ്പോള്‍ തന്നെ വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു ഈ യുവ ഐഎഎസ് ഓഫീസര്‍. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നു.

ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കലക്ടര്‍ക്ക് വീഴച്ചപറ്റിയെന്ന സൂചിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് എംപിയായിരുന്ന എംകെ രാഘവനുമായി 'മാപ്പ്' വിവാദത്തില്‍ പെട്ടെതും അദ്ദേഹത്തിന്റെ കരിയറിലെ തിരിച്ചടിയായി.പിന്നീട് ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി അദ്ദേഹത്തെ കണ്ണന്താനന്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. എന്നാല്‍ അവിടേയും അദ്ദേഹത്തിനു നിലയുറപ്പിക്കാനായില്ല. കണ്ണന്താനുവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം ആണ് പ്രശാന്തിന് വിനയായത്.

എതിര്‍പ്പ് മറികടന്ന്

എതിര്‍പ്പ് മറികടന്ന്

കണ്ണന്താനം കേന്ദ്രമന്ത്രിയായ ഉടനെ ജനകീയ ഇമേജുള്ള പ്രാശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള ആലോചനയുണ്ടായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേ പിന്തുണ ഉണ്ടായിരുന്നെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പ് നിയമനം വൈകിപ്പിച്ചു. പിന്നീട് ബിജെപി കേരളഘടകത്തിന്റെ എതിര്‍പ്പ് മറികടന്നായിരന്നു അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയായി കണ്ണന്താനം നിയമിച്ചത്.

കടക്ക് പുറത്ത്

കടക്ക് പുറത്ത്

അഞ്ച് വര്‍ഷത്തേക്കായിരുന്നു കളക്ടര്‍ ബ്രോയെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ അഭിപ്രായ വ്യാത്യാസം ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്തിനെ ഇപ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ് കണ്ണന്താനം. 2007 ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ് എന്‍ പ്രശാന്ത്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. അത് ഏത് വകുപ്പിലേക്കായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.

വീണ്ടും ഫെയ്‌സ്ബുക്ക്

വീണ്ടും ഫെയ്‌സ്ബുക്ക്

പ്രൈവറ്റ് സെക്രട്ടറി ആയത് മുതല്‍ തന്നെ ഇരുവരും തമ്മില്‍ അഭിപ്രായ വ്യാത്യാസങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിുന്നു. അതിനു പുറമെ ഈയടുത്ത് കളക്ടര്‍ ബ്രോ ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് അദ്ദേഹത്തിന്റെ സ്ഥാനചലനത്തിന്റെ വേഗത വര്‍ധിപ്പിച്ചത്.

തന്നെ ഉദ്ദേശിച്ച്

തന്നെ ഉദ്ദേശിച്ച്

ബാങ്ക് മാനേജര്‍ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോള്‍ സെക്യൂരിറ്റികാരന്‍ എന്ത് ചെയ്യും എന്ന പ്രശാന്തിന്റെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. പ്രശാന്തിന്റെ പോസ്റ്റ് കണ്ണന്താനത്തെ ഉദ്ദേശിച്ചുള്ളതാണെന്നാണ് വിലയിരുത്തുന്നത്. പ്രശാന്തിന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി കേരളത്തിലേക്കോ മറ്റു വകുപ്പുകളിലേക്കോ മാറ്റാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നടപടി തുടങ്ങിയിരുന്നു. കണ്ണന്താനത്തിന്റെ അവശ്യപ്രകാരമായിരുന്നു മന്ത്രാലയത്തിന്റെ നടപടി.

ഏതാണ് ഹീറോയിസം

ഏതാണ് ഹീറോയിസം

പ്രശാന്തിനെ മാറ്റാന്‍ കേന്ദ്രമന്ത്രാലയം നടപടി തുടങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരേക്കേയാണ് പുതിയ പോസ്റ്റുമായി പ്രശാന്ത് നായര്‍ വീണ്ടും രംഗത്ത് വരുന്നത്. ഒരു ഡിക്റ്റക്ട്ീവ് കഥ എഴുതുകയായിരുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ. ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക് മാനേജര്‍ ബാങ്കിലെ ലോക്കര്‍ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരന്‍ കണാന്‍ ഇടവന്നു. കഥയില്‍ ഇനിയെന്ത് സംഭവിക്കും: 1) ബാങ്ക് മാനേജര്‍ ചമ്മല്‍ മാറ്റാന്‍ ഷോഡ കുടിക്കും. 2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും. 3)ബാങ്ക് മനേജര്‍ തെറ്റ് തിരുത്തും. നന്നാവും. 4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും. 5)സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞ് പോകും. ഇതിലേതാ ഹീറോയിസം?

ആദ്യമല്ല

ആദ്യമല്ല

കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് കുറച്ച് നാളുകള്‍ക്ക് ശേഷം നടന്ന മനോരമാ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കര്‍ പരിപാടിയില്‍ കണ്ണന്താനത്തിന് വേണ്ടി വോട്ട് ചോദിച്ച് പ്രശാന്ത് ഇട്ട കുറിപ്പ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും. നിശ്ചിത നമ്പര്‍ എഴുതി ആ നമ്പറിലേക്ക് മെസേജ് അയക്കൂ എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ എന്നായിരുന്നു സംഭവത്തില്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

മൊയ്‌ലാളിയെ വിജയിപ്പിക്കു എന്ന പോസ്റ്റിലെ വിവാദത്തോടൊപ്പം തന്നെ അദ്ദേഹം പോസ്റ്റ് ചെയ്ത കണ്ണന്താനത്തിന്റൈ ന്യൂസ് മേക്കര്‍ സംവാദ വീഡിയോയും കണ്ണന്താനത്തെ ചൊടി്പ്പിച്ചു. മന്ത്രിപദവും പിന്നെ തള്ളും ട്രോളും കണ്ണന്താനം പറയുന്നത് ' ന്യൂസ്‌മേക്കര്‍ സംവാദം' എന്ന അടിക്കുറുപ്പോടെയായിരുന്നു പ്രശാന്ത് വീഡിയോ പോസ്റ്റ് ചെയ്തത്.

കുന്നംകുളം മാപ്പ്

കുന്നംകുളം മാപ്പ്

കോഴിക്കോട് കളക്ടറായിരിക്കെ സ്ഥലം എംപിയായിരുന്ന എംകെ രാഘവനുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രശാന്തിന് നടപടി നേരിടേണ്ടി വന്നിരുന്നു. എംപി ഫണ്ട് വിനിയോഗിക്കുന്നതിനെക്കുറിച്ച് കളക്ടര്‍ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ കളക്ടര്‍ മാപ്പ് പറയണമെന്ന എംപിയുടെ ആവശ്യത്തിന് പിന്നാലെ കുന്നകുളത്തിന്റെ 'മാപ്പ്' ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രാശാന്തിന്റെ നടപടി എറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു

English summary
n prasanth was deprived of his position as alphonse kannanthanms personal secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X