ശക്തി തെളിയിച്ചു, ശക്തന് തന്നെ സ്പീക്കര്‍
തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന് തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ഥിയായ ശക്തന് 74 വോട്ടുകള്‍ കിട്ടി. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിയായ ഐഷ പോറ്റിക്ക് കിട്ടിയത് 66 വോട്ടുകളാണ.് ഡെപ്യൂട്ടി സ്പീക്കറായിരുന്നു ശക്തന്.
സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിന്റെ കാട്ടാക്കട എം എല്‍ എയാണ് 63 കാരനായ എന്‍ ശക്തന്. സി പി എമ്മിന്റെ കൊട്ടാരക്കര എം എല്‍ എയാണ് ആയിഷ പോറ്റി. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ച ശേഷമാണ് എന്‍.ശക്തന് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.

സ്പീക്കര്‍ സ്ഥാനാര്‍ഥി ആരായിരിക്കണം എന്ന കാര്യത്തില്‍ യു ഡി എഫില്‍ ആശയക്കുഴപ്പം ഉണ്ടായില്ല. എന്നാല്‍ എല്‍ ഡി എഫ് അവസാന നിമിഷമാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ഐഷ പോറ്റിയുടെ പേര് പ്രഖ്യാപിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ എല്‍ ഡി എഫിന് ഒപ്പമാണ് എന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചതാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന ആവേശം.
യു ഡി എഫിന് കൃത്യമായ ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പായിരുന്നെങ്കിലും പിള്ളയുടെ പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ക്ക് ജീവന് വെച്ചു. എല്‍ ഡി എഫിന് വോട്ടുചെയ്യുമെന്ന് പരസ്യമായി പറഞ്ഞ ബാലകൃഷ്ണ പിള്ള യു ഡി എഫിന് പുറത്തേക്കുള്ള വാതില്‍ തുറക്കുകയാണ് ചെയ്തത്. ഈയാഴ്ച തന്നെ പിള്ളയും പാര്‍ട്ടിയും മുന്നണിക്ക് പുറത്താകുമെന്നാണ് യു ഡി എഫ് നേതാക്കള്‍ നല്കുന്ന സൂചന.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications