കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ യുകെ വേരിയന്റ് വൈറസിന്റെ സാന്നിധ്യം പലയിടത്തും; 'ഇമ്യൂണ്‍ എസ്‌കേപ്' ശേഷിയുള്ള വൈറസ്

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതീവ രൂക്ഷമാണ്. റെക്കോര്‍ഡ് പ്രതിദിന രോഗബാധ സ്ഥിരീകരണം ആണ് കഴിഞ്ഞ ദിവസം നടന്നത്. കാല്‍ ലക്ഷത്തിലധികം ജനങ്ങളാണ് ഒറ്റ ദിവസം കൊവിഡ് പോസിറ്റീവ് ആയത്.

ഒന്ന് പിടിപ്പുകേടിന്റെ ഉദാഹരണം, മറ്റൊന്ന് ക്രൈസിസ് മാനേജ്‌മെന്റിന്റെ! പ്രധാനമന്ത്രി- മുഖ്യമന്ത്രി താരതമ്യംഒന്ന് പിടിപ്പുകേടിന്റെ ഉദാഹരണം, മറ്റൊന്ന് ക്രൈസിസ് മാനേജ്‌മെന്റിന്റെ! പ്രധാനമന്ത്രി- മുഖ്യമന്ത്രി താരതമ്യം

ട്രിപ്പിള്‍ ജനിതകമാറ്റം വന്ന കൊവിഡ് അജ്ഞാതം, ബംഗാളില്‍ പടരുന്നു, ഏറ്റവും അപകടകാരിട്രിപ്പിള്‍ ജനിതകമാറ്റം വന്ന കൊവിഡ് അജ്ഞാതം, ബംഗാളില്‍ പടരുന്നു, ഏറ്റവും അപകടകാരി

മാസ് ടെസ്റ്റിങ് നടത്തിന്റെ ഫലങ്ങള്‍ ഇനിയും വന്നുകഴിഞ്ഞിട്ടില്ല. ടെസ്റ്റുകളുടെ ഫലം അറിയാന്‍ ഇനിയും സമയമെടുക്കും. അത് പൂര്‍ണമായും വരുമ്പോള്‍ ഇപ്പോഴത്തെ കണക്കുകളെ പോലും മറികടന്നേക്കാം എന്നാണ് ആശങ്ക. ഇതിനിടെ കേരളത്തില്‍ യുകെ വേരിയന്റ് കൊവിഡ് വൈറസിന്റെ സാന്നിധ്യം ഐജിഐബി സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍...

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

യുകെ വേരിയന്റ്

യുകെ വേരിയന്റ്

ബ്രിട്ടനില്‍ അതിതീവ്ര വ്യാപനത്തിന് വഴിവച്ചത് മ്യൂട്ടേഷന്‍ സംഭവിച്ചത് കൊവിഡ് വൈറസ് ആയിരുന്നു. ബ്രിട്ടനില്‍ നിന്ന് ആ വൈറസ് കേരളത്തിലും ഇന്ത്യയിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തെ അതിതീവ്ര വ്യാപനത്തിന് കാരണം ജനിതക മാറ്റം സംഭവിച്ച വൈറസ് ആണെന്നാണ് വിലയിരുത്തല്‍.

നാല് ജില്ലകളില്‍

നാല് ജില്ലകളില്‍

ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ ആണ് യുകെ വേരിയന്റ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി നടത്തി പഠനത്തിലാണ് ഇത് സ്ഥിരീകരിച്ചിട്ടുള്ളത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നാമമാത്രമായ തോതില്‍ മാത്രമാണ് സാന്നിധ്യം ദൃശ്യമായിട്ടുള്ളത്.

ഇമ്യൂണ്‍ എസ്‌കേപ് ശേഷി

ഇമ്യൂണ്‍ എസ്‌കേപ് ശേഷി

ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ള എന്‍440കെ വൈറസ് ആണ് കേരളം ഉള്‍പ്പെടുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപിച്ചിട്ടുള്ളത് എന്നാണ് പറയുന്നത്. രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ളവയാണ് ഈ വൈറസ്സുകള്‍ എന്നാണ് വാര്‍ത്ത.

പുതിയ സാംപിള്‍

പുതിയ സാംപിള്‍

മാര്‍ച്ച് മാസം തുടക്കത്തില്‍ ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലമാണ് ഐജിഐബി പുറത്ത് വിട്ടിട്ടുള്ളത്. മാര്‍ച്ച് രണ്ടാം വാരത്തില്‍ ശേഖരിച്ച സാംപിളുകളുടെ ജനിതക പഠനം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് വിവരം.

ഗുരുതരം

ഗുരുതരം

ഗുരുതരമായ അവസ്ഥയിലൂടെ ആണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുക എന്നത് സമീപ ഭാവിയില്‍ സാധ്യമാവില്ലെന്ന വിലയിരുത്തലും ഉണ്ട്. അങ്ങനെയെങ്കില്‍ കൊവിഡ് വൈറസ് ഇനിയും ഏറെ കാലം ഭയപ്പെടുത്തി ഇവിടെ അവശേഷിച്ചേക്കും.

വീണ്ടും വീണ്ടും രോഗം

വീണ്ടും വീണ്ടും രോഗം

രോഗം ബാധിച്ചവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യത വൈറസ് രോഗങ്ങളില്‍ പൊതുവേ കുറവാണ്. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ആറ് മുതല്‍ എട്ട് മാസം കൊണ്ട് ഒരിക്കല്‍ രോഗം ബാധിച്ചവരുടെ പ്രതിരോധ ശേഷി കുറയുന്നു എന്നാണ് നിരീക്ഷണം.

വീണ്ടും തരംഗം

വീണ്ടും തരംഗം

ആദ്യ തരംഗത്തിന് ശേഷം രണ്ടാം തരംഗത്തിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായത്. മാസങ്ങള്‍ക്ക് ശേഷം മൂന്നാം തരംഗത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ലെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതോടെയാണ് ഇത് കൂടുതല്‍ രൂക്ഷമാവുക.

വിഖ്യാത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു, കണ്ണീര്‍ വാര്‍ത്ത് ബോളിവുഡ്വിഖ്യാത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു, കണ്ണീര്‍ വാര്‍ത്ത് ബോളിവുഡ്

 രോഗവ്യാപനം രൂക്ഷം: കൊച്ചിയിൽ അഞ്ച് എഫ്എൽടിസികൾ കൂടി തുടങ്ങും, രണ്ടെണ്ണം കോർപ്പറേഷൻ പരിധിയിൽ രോഗവ്യാപനം രൂക്ഷം: കൊച്ചിയിൽ അഞ്ച് എഫ്എൽടിസികൾ കൂടി തുടങ്ങും, രണ്ടെണ്ണം കോർപ്പറേഷൻ പരിധിയിൽ

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Doctor Trupti giladi's live goes viral

English summary
N440K virus with immune escape capacity found in Kerala and other south indian states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X