രണ്ടുമാസത്തെ ഇടവേളകള്‍ക്ക് ശേഷം കളി ചിരിയുമായി അവര്‍ വീണ്ടും സ്‌കൂളുകളിലെത്തി; കാസര്‍കോട് മുനിസിപ്പല്‍ തല സ്‌കൂള്‍ പ്രവേശനോത്സവം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടം ചെയ്തു
കാസര്‍കോട് : രണ്ടുമാസത്തെ ഇടവേളകള്‍ക്ക് ശേഷം പുത്തനുടുപ്പും കുടയും കളിയും ചിരിയുമായി കുരുന്നുകള്‍ വീണ്ടും സ്‌കൂളുകളിലെത്തി. കാസര്‍കോട് മുനിസിപ്പല്‍ തല സ്‌കൂള്‍ പ്രവേശനോത്സവം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.
പഠനോപകരണ വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മെഹമ്മൂദ് നിര്‍വ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസിരിയ ഹമീദ് പാഠപുസ്തക വിതരണം ചെയ്തു.

അഡ്വ. ബി എം മുനീര്‍, കെ എം അബ്ദുള്‍ റഹ്മാന്‍, നെയ്മുന്നീസ, സെമീന മുജീബ്, റാഷിദ് പൂരണം, ശ്രീലത എം, ദിലീപ് കുമാര്‍ പി, കൃഷ്ണദാസ് പലേരി, ഗണേശന്‍ കെ, പ്രമീള കെ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് രാജേശ്വരി സി എച്ച് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications