ഈ സ്ഥാനാര്‍ഥിക്ക് വോട്ട് മാത്രം പോരാ ഒരു രൂപയും വേണം!
തൊടുപുഴ: വോട്ട് വേണം. കൂടാതെ ഒരു രൂപയും വേണം. വോട്ട് എം.എല്‍.എയാകാന്‍. ഒരു രൂപ തെരഞ്ഞെടുപ്പ് ചെലവിനും. ദേവികുളത്തെ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ഥി കനക മണികണ്ഠനാണ് ഈ അഭ്യര്‍ഥനയുമായി വോട്ടു തേടുന്നത്. മുംബൈയില്‍ അക്കൗണ്ട് ഓഡിറ്ററാണ് കനക മണികണ്ഠന്‍.
കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ താമസക്കാരനാണ് ഇദ്ദേഹം.കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ 273 വോട്ടാണ് കിട്ടിയത്. ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് മണികണ്ഠന്‍ തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിടുതലെ ചിരുത്തെ പാര്‍ട്ടി അംഗമായിരുന്ന മണികണ്ഠന്‍ പിന്നീട് നാം തമിഴര്‍ കക്ഷിയില്‍ ചേരുകയായിരുന്നു.

മത്സരിക്കാന്‍ സ്വന്തമായി പണമില്ലാത്തതിനാലാണ് വോട്ടര്‍മാരുടെ പക്കല്‍നിന്ന് ഒരു രൂപ വീതം വാങ്ങുന്നത്. ഒരു ലക്ഷത്തിലധികം വോട്ടര്‍മാരുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക കൊണ്ട് തെരഞ്ഞെടുപ്പ് ചെലവ് കണ്ടെത്താനാകും. കഴിഞ്ഞ തവണ മല്‍സരിച്ചപ്പോള്‍ 25000 രൂപ ചെലവായി. രണ്ടായിരം രൂപ പിരിഞ്ഞുകിട്ടിയിരുന്നു.
ബാക്കി തുക സ്വന്തമായി വഹിക്കുകയായിരുന്നു. മൂന്നാറില്‍ ഒരു ആശുപത്രി സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. താനും കൂടി അംഗമായ തോട്ടം തൊഴിലാളികളില്‍നിന്ന് ഓരോ രൂപ വാങ്ങി വോട്ടു തേടുന്നതില്‍ തെറ്റൊന്നും തോന്നിയിട്ടില്ലെന്നും മണികണ്ഠന്‍ പറയുന്നു.












Click it and Unblock the Notifications