കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സഹകരണം' വിടാതെ കേന്ദ്രം; ജില്ലാ സഹകരണ ബാങ്കുകളില്‍ നബാര്‍ഡിന്റെ പരിശോധന

നബാര്‍ഡിന്റെ കേന്ദ്ര ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ നിക്ഷേപങ്ങള്‍ ഏതു തരത്തിലുള്ളതാണെന്നും പരിശോധിക്കും.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സഹകരണ മേഖലയെ വിടാതെ പിന്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും ചൊവ്വാഴ്ച മുതല്‍ നബാര്‍ഡ് പരിശോധന നടത്തും. നോട്ട് പിന്‍വലിച്ച ശേഷം കളളപ്പണം എത്തിയോ എന്ന് പരിശോധിക്കും.

നബാര്‍ഡിന്റെ കേന്ദ്ര ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ നിക്ഷേപങ്ങള്‍ ഏതു തരത്തിലുള്ളതാണെന്നും പരിശോധിക്കും. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ പിന്തുണച്ച് നബാര്‍ഡ് രംഗത്തെത്തിയിരുന്നതാണ്.

 സുപ്രീംകോടതി

സുപ്രീംകോടതി

ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നബാര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 ചട്ടം പാലിക്കാത്ത ബാങ്കുകള്‍

ചട്ടം പാലിക്കാത്ത ബാങ്കുകള്‍

സംസ്ഥാനത്തെ പതിനാല് ജില്ലാ ബാങ്കുകളും കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍, 13 പൊതുമേഖലാ ബാങ്കുകള്‍ മാനദണ്ഡം പാലിച്ചിട്ടില്ല. ചട്ടം ലംഘിച്ചതിന് ഈ ബാങ്കുകളില്‍ നിന്നും 270 ദശലക്ഷം രൂപയോളം പിഴ ഈടാക്കിയെന്നും നബാര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

 സത്യവാങ്മൂലം

സത്യവാങ്മൂലം

കെവൈസി മാനദണ്ഡ പ്രകാരം ബാങ്കുകള്‍ ഉപഭോക്താവിന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കം മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇക്കാര്യം പാലിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

 മലപ്പുറം

മലപ്പുറം

മലപ്പുറത്തെ ജില്ലാ സഹകരണ ബാങ്കില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച പരിശോധന നടത്തുകയാണ്.

English summary
NABARD raid on district co-operative banks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X