കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ ബാങ്കുകള്‍ കെവൈസി പാലിക്കുന്നു,സംഘികളേ...നബാര്‍ഡ് പറയുന്നത് കേള്‍ക്കൂ, ഇനി എന്ത് പറയും?

സഹകരണ ബാങ്കുകള്‍ക്ക് നബാഡിന്‍റെ പിന്തുണ. സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് നബാഡിന്‍റെ റിപ്പോര്‍ട്ട്. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രമുഖ ബാങ്കുകളുടെ പേരുകള്‍ പുറത്തുവിട്ടു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : സഹകരണ പ്രതിസന്ധിയില്‍ സഹകരണ ബാങ്കുകള്‍ക്ക് പിന്തുണയുമായി നബാര്‍ഡ്. സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ ആരോപണം നബാര്‍ഡ് തള്ളി. നബാര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജനങ്ങള്‍ ബുദ്ധിമുട്ടില്‍ : സഹകരണ പ്രതിസന്ധി രൂക്ഷമാണെന്ന് സുപ്രീംകോടതിജനങ്ങള്‍ ബുദ്ധിമുട്ടില്‍ : സഹകരണ പ്രതിസന്ധി രൂക്ഷമാണെന്ന് സുപ്രീംകോടതി

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ട മറ്റ് ബാങ്കുകളുടെ വിവരങ്ങളും നബാര്‍ഡ് കൈമാറിയിട്ടുണ്ട്. നോട്ട് നിരോധനത്തിനു പിന്നാലെ നോട്ട് മാറ്റി നല്‍കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. സഹകരണപ്രസ്ഥാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നാരോപിച്ച് സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് സഹകരണബാങ്കുകളെ മാറ്റിനിര്‍ത്തിയതെന്നായിരുന്നു കേന്ദ്രത്തിന്റെയും ബിജെപിയുടെയും വിശദീകരണം. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി നബാര്‍ഡ് എത്തിയിരിക്കുന്നത്.

നടപടി നേരിട്ടിട്ടില്ല

നടപടി നേരിട്ടിട്ടില്ല


സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഇതിന്റെ പേരില്‍ നടപടി നേരിട്ടിട്ടുണ്ടെന്നും പറഞ്ഞു പറത്തുന്ന സംഘികള്‍ക്കും മോദി അനുഭാവികള്‍ക്കുമുള്ള മുഖത്തടിയാണ് നബാര്‍ഡ് റിപ്പോര്‍ട്ട്. സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ നടപടി നേരിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 റിപ്പോര്‍ട്ട് തിങ്കളാഴ്ച

റിപ്പോര്‍ട്ട് തിങ്കളാഴ്ച

അതേസമയം കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രമുഖ ബാങ്കുകളെ കുറിച്ച് നബാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 13 പ്രമുഖ ബാങ്കുകള്‍ക്ക് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പിഴ ചുമതിതിയിട്ടുണ്ടെന്നും നബാര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

കേന്ദ്രം എന്ത് പറയും

കേന്ദ്രം എന്ത് പറയും

നോട്ട് അസാധുവാക്കലിനു പിന്നാലെ സഹകരണ ബാങ്കുകളെ മാറ്റി നിര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന സഹകരണബാങ്കുകള്‍ക്ക് നബാര്‍ഡിന്റെ റിപ്പോര്‍ട്ട് അനുകൂലമാകും. ഇക്കാര്യം വ്യക്തമാക്കി സഹകരണബാങ്കുകള്‍ നാളെ കോടതിയില്‍ വാദം ഉന്നയിക്കും.

 പ്രമുഖ ബാങ്കുകള്‍ ചട്ടം പാലിക്കുന്നില്ല

പ്രമുഖ ബാങ്കുകള്‍ ചട്ടം പാലിക്കുന്നില്ല

അതേസമയം കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി 13 ഓളം ബാങ്കുകള്‍ക്ക് ഇടപാടിന് അനുമതി നല്‍കിയതിന് ആര്‍ബിഐ കുടുങ്ങിയേക്കും. സഹകരണ ബാങ്കുകളെ മാറ്റി നിര്‍ത്തിയതിലെ റിസര്‍വ് ബാങ്കിന്റെ വിവേചനം സഹകരണബാങ്കുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

 ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്

ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്

സഹകരണ പ്രതിസന്ധിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 സൗകര്യങ്ങള്‍ കുറവ്

സൗകര്യങ്ങള്‍ കുറവ്

സഹകരണ ബാങ്കുകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കൂടാതെ കെവൈസി നിബന്ധന പാലിക്കുന്നില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. കേന്ദ്രത്തിന്റെ ഈ വാദമാണ് പൊളിയുന്നത്.

കള്ളപ്പണം സഹകരണ ബാങ്കില്‍

കള്ളപ്പണം സഹകരണ ബാങ്കില്‍

കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ മുപ്പതിനായിരം കോടി കള്ളപ്പണമാണെന്നാണ് സംഘികളുടെ ആരോപണം. എന്നാല്‍ ഇത് സംഘികള്‍ പ്രചരിപ്പിക്കുന്ന പൊള്ളയായ ആരോപണം മാത്രമാണെന്നാണ് സഹകരണ മേഖലയിലുളളവര്‍ പറയുന്നത്. ആദായനികുതി വകുപ്പോ അതല്ലെങ്കില്‍ വേണ്ടപ്പെട്ടവരോ ഇതു സംബന്ധിച്ച് വ്യക്തത അറിയിച്ചിട്ടില്ല താനും.

English summary
cooperative banks have kyc. nabard report submit on monday in supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X