വര്‍ണ്ണാഭമായ ഘോഷയാത്രകള്‍; നാടെങ്ങും ആവേശമായി നബി ദിനാഘോഷം
കുറ്റ്യാടി :നാടെങ്ങും ആവേശകരമായ നബിദിനാഘോഷങ്ങല്‍ള്‍ നടന്നു.തീക്കുനി നജാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷം ഏരത്ത് കുഞ്ഞബ്ദുല്ലഹാജി പതാകയുയര്‍ത്തി. മൗലീദ് പരായണം,ഘോഷയാത്ര ഉദ്ഘാടന സമ്മേളനം കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.
നിട്ടൂര്‍ തൊടുവളപ്പ് നൂറുല്‍ ഹുദാഹയര്‍സെക്കന്റരി മദ്രസയില്‍ നടന്ന നബിദിനാഘോഷം ഉദ്ഘാടന സമ്മേളനം ഘോഷയാത്ര മൗലീദ് പരായണം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.മദ്രസകമ്മിറ്റി പ്രസിഡന്റ് കെ.കുഞ്ഞമ്മത് ബാഖഫി അദ്ധ്യക്ഷതവഹിച്ചു.അഷറഫ് ദാരിമി വാളാഞ്ചേരി ഉദ്ഘാടനം ചെയ്തു.

മലയില്‍ അന്ത്രുഹാജി,സി.പി.മൂസ്സമാസ്റ്റര്‍,ടി.ഷഫീദ്മാസ്റ്റര്‍,മലയില്‍ അമ്മത്ഹാജി,ടി.വി.കുഞ്ഞമ്മത്,ഏ.പി.മൊയ്തുമാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications