കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് നബിദിനം; നാടെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. എഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തിന്‍റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

മദ്രസകളും പള്ളികളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളില്‍ പ്രവാചക കീര്‍ത്തനങ്ങള്‍, നബിദിന സന്ദേശ റാലി, മതപ്രഭാഷണങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഭക്ഷണ വിതരണം തുടങ്ങിയ ചടങ്ങളുകള്‍ നടക്കും. വിവിധ മഹല്ലുകള്‍ കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 nabidinam

നബിദിനാഘോഷം കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞക്ക് ഇളവ് നല്‍കിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെ ആണ് നിബന്ധനകളോട് കൂടിയ ഇളവ് നൽകിയിട്ടുള്ളത്.

സമാധാനപരമായിരിക്കണം പരിപാടികള്‍, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് ഇളവ് പ്രഖ്യാപിച്ചത്. അയോധ്യ ഭൂമിതര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ജില്ലയില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

English summary
Prophet Muhammad's Birthday Updates, check out Nabidinam history in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X