ഇന്ന് നബിദിനം: തിരുനബിയുടെ ജന്മദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി വിശ്വാസികള്‍
ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. മുഹമ്മദ് നബിയുടെ 1496ാം ജന്മദിനമാണ് വിപുലമായ ആഘോഷത്തോടെ വിശ്വാസികള്‍ ആഘോഷിക്കുന്നത്. നബി ജനിച്ച മാസമായി റബ്ബിഉൽ അവ്വൽ വളരെ സവിശേഷമായ മാസമായിട്ടാണ് മുസ്ലിംങ്ങള്‍ കാണുന്നത്. ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള റബ്ബിഉൽ അവ്വൽ മാസം ആരംഭിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വീടുകളിലും പള്ളികളിലും പ്രത്യേകം പ്രാര്‍ഥനകളും മൗലീദ് പാരായണവും നടക്കും. നബിദിനമായി കൊണ്ടാടുന്ന റബ്ബിഉൽ അവ്വൽ 12 മദ്രസകളും പള്ളികളും കേന്ദ്രീകരിച്ച് ഘോഷയാത്രകളും കലാപരിപാടികളും ഉണ്ടാവാറുണ്ട്. അന്നദാനവും ഈ ദിനത്തിലെ സവിശേഷമായി ഒരു ആചാരമാണ്.
കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ച് നബി ദിനം ആഘോഷിക്കാനാണ് പണ്ഡിതരുടെ നിര്‍ദേശം. മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കും സമൂഹത്തിലെ മറ്റ് ദുരിതം അനുഭവിക്കുന്നവര്‍ക്കും ആശ്വാസം എത്തിച്ചുകൊണ്ടാവണം നബിദിന ആഘോഷ പരിപാടികളെന്നു മത പണ്ഡിതന്‍മാര്‍ പ്രത്യേകം നിര്‍ദേശിക്കുന്നു.

നബിദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് കെടി ജലീല്‍ ഉള്‍പ്പടേയുള്ള വിവിധ നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. നബിയുടെ മഹദ് വചനങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പ്രധാന നബി വചനങ്ങള്‍
''മക്ക പോലെ പരിശുദ്ധമാണ് മനുഷ്യരുടെ ജീവനും സ്വത്തും അഭിമാനവും"
"നിങ്ങളിൽ ജനങ്ങളോട് നന്നായി നന്ദി കാണിക്കുന്നവൻ തന്നെയാണ് ദൈവത്തോട് ഏറ്റവുമധികം നന്ദി കാണിക്കുന്നവൻ"
''ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ കൈ നന്നായി തുറന്നുവെക്കുന്നവരാണ്"
"വിശ്വസ്തതയില്ലാത്തവന് വിശ്വാസമില്ല. കരാർ പാലിക്കാത്തവന് മതവുമില്ല"
"ദാനം ധനത്തെ കുറക്കുകയില്ല"
"കായികാദ്ധ്വാനത്തിലൂടെ പരിക്ഷീണിതനാകുന്നവൻ അതിലൂടെ പാപമോചിതനായിത്തീരും"
''അന്ത്യദിനത്തിൽ ഏറ്റവുമധികം ഖേദിക്കുന്നവർ അനുവദനീയമല്ലാത്ത മാർഗ്ഗത്തിലൂടെ ധനം സമ്പാദിക്കുന്നവരാകും"
"മറ്റുള്ളവരോട് പുഞ്ചിരിക്കുന്നത് പോലും സൽപ്രവൃത്തിയാണ്"
"കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അവർക്കിടയിൽ അത് കൊടുപ്പിക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു"
"കടം കൊടുത്ത് വീട്ടുന്നവരാണ് ഏറ്റവും ഉത്തമൻമാർ''
''ആപൽക്കരമാണെന്ന് തോന്നിയാലും സത്യം മുറുകെ പിടിക്കുക. വിജയം അതിലാണ്. തീർച്ച"
"എല്ലാവർക്കും നന്മ വരട്ടേ എന്നാഗ്രഹിക്കലും അതനുസരിച്ച് പ്രവർത്തിക്കലുമാണ് മതം"
"ജനങ്ങളോട് കരുണ കാണിക്കാത്തവനോട് ദൈവവും കരുണ കാണിക്കുകയില്ല''
''സ്വന്തം സ്വത്ത് കൊണ്ട് ദരിദ്രനെ സാന്ത്വനിപ്പിക്കുകയും ശരീരം കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യുന്നവനുമാണ് യഥാർത്ഥ സത്യവിശ്വാസി''
''ഏറ്റവും നല്ല സമ്പാദ്യം തൊഴിലാളി കായികാദ്ധ്വാനത്തിലൂടെ ഉണ്ടാക്കുന്നതാണ്"
''സാമ്പത്തിക ക്രയവിക്രയങ്ങളിൽ സത്യസന്ധത പുലർത്താത്തവന് ഒരിക്കലും ഒരു വിശ്വാസിയാകാനാകില്ല''
''തീവ്രത പുലർത്തുന്നവർ തുലഞ്ഞതുതന്നെ"
പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് അഹാന കൃഷ്ണ: ചിത്രങ്ങള്‍ വൈറല്‍
നബി ദിന സന്ദേശങ്ങള്‍
'കോവിഡിന്റെ കാലമാണ്, പെരുമഴയുടെ കാലമാണ്. ദുരിതകാലത്ത് ചേർത്തു പിടിക്കുക എന്നത് മലയാളിയുടെ സഹജശീലമാണ്. ആ പാരമ്പര്യം ഉയർത്തിപിടിക്കാൻ ഇനിയുമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു.'- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
'മാനവിക മഹിമയാണ് നബി ദിനത്തിന്റെ പ്രധാന സന്ദേശം. സഹജീവികളോട് അനുകമ്പയും സ്‌നേഹവും കരുണയും ഇല്ലെങ്കില്‍ മതജീവിതം പൂര്‍ണമാകില്ലെന്ന നബി വചനം കേരളത്തിലെ ഈ ദുരന്തകാലത്ത് ജാതി മത ഭേദമന്യേ പ്രസക്തമാണ്. പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക പ്രബോധനങ്ങളായ കരുണയും സഹനവും സഹവര്‍ത്തിത്വവും ഈ നബിദിനത്തില്‍ സമൂഹത്തിനു വെളിച്ചമാകട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.'- പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
'ഹൃദയമറിഞ്ഞ പുഞ്ചിരി ധര്‍മമാണെന്ന് പഠിപ്പിച്ച വിശ്വ മാനവികതയുടെ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തിൽ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ. നമ്മുടെ നാടുകളിലെ ഒരുമയും സ്നേഹവും പെരുമയിലേക്കു പോകുന്ന ഈ നാളുകളിൽ പ്രവാചകന്റെ വാക്കുകളോട് ചേർന്ന് നിന്നുകൊണ്ട് സ്നേഹവും സൗഹാർദ്ദവും ഊട്ടിവളർത്തി ലോകത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ നമുക്ക് പരിശ്രമിക്കാം...'- കെ സുധാകരന്‍












Click it and Unblock the Notifications