കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യസ്മരണയില്‍ ലോകം നാളെ നബി ദിനം ആഘോഷിക്കും; ആശംസകള്‍ അറിയിക്കാം

Google Oneindia Malayalam News

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തില്‍ അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രില്‍ 21 ന് പുലര്‍ച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സില്‍ ഇതെ ദിവസം തന്നെയാണ്.

ഹിജ്ര വര്‍ഷം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. പ്രവാചകന്‍ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ മൗലിക വാദികള്‍ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാല്‍ പരമ്പരാഗത മുസ്ലിങ്ങള്‍ ഇവ പുണ്യമാണെന്ന് കരുതുന്നു. കേരളത്തിലെ മുസ്ലിം സംഘടനകള്‍ നബിദിനത്തിന് റാലികളും, മദ്രസകളില്‍ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

nabi

നബി ദിനത്തില്‍ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാന്‍ പാരായണം സ്വലാത്തുകള്‍, ഇസ്ലാമിക കലാ സദസ്സുകള്‍ , നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കല്‍, ദരിദ്രര്‍ക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധര്‍മ്മങ്ങള്‍ , ഘോഷയാത്രകള്‍ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷിക്കാറുള്ളത്.

ഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി... അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയംഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി... അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയം

ഇസ്ലാമിലെ രണ്ട് പ്രധാന വിഭാഗങ്ങളായ സുന്നികളും ഷിയകളും ഒരേ മാസത്തിലെ വ്യത്യസ്ത ദിവസങ്ങളില്‍ നബിദിനം ആഘോഷിക്കുന്നു. റബി-ഉല്‍-അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം ദിവസം സുന്നികള്‍ നബിദിനം ആചരിക്കുമ്പോള്‍, ഷിയാകള്‍ മാസത്തിലെ 17ാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. നബി ദിനത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ പരസ്പരം ആശംസകള്‍ കൈമാറാറുണ്ട്.

 'ചിരക്കാന്‍ പോയ്കൂടെ എന്ന് ചോദിച്ച ചേട്ടന്മാരോട്; വേണ്ടപ്പെട്ടവര്‍ക്ക് ഈ അവസ്ഥ വരുമ്പോഴേ മനസിലാകൂ' 'ചിരക്കാന്‍ പോയ്കൂടെ എന്ന് ചോദിച്ച ചേട്ടന്മാരോട്; വേണ്ടപ്പെട്ടവര്‍ക്ക് ഈ അവസ്ഥ വരുമ്പോഴേ മനസിലാകൂ'

# നബി ദിനത്തിന്റെ ഈ പ്രത്യേക വേളയില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരവും അനുഗ്രഹീതവുമായ ഒരു ജീവിതം ആശംസിക്കുന്നു.

# നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും ഓര്‍ക്കുക. നബിദിനാശംസകള്‍

# ഈ മനോഹരമായ അവസരത്തില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അല്ലാഹുവിന്റെ ദിവ്യമായ അനുഗ്രഹങ്ങള്‍ പെയ്യട്ടെ. ഈദ് മിലാദ് ഉന്‍ നബി മുബാറക്.

# ഈ മനോഹരമായ ദിവസത്തില്‍ ഓരോ നിമിഷവും വിലമതിക്കുക, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും ഉടന്‍ സാക്ഷാത്കരിക്കപ്പെടണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!

# എനിക്ക് വേണ്ടത് നിങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ദയവായി എന്നെ ഓര്‍ക്കുക. ഈദ് മിലാദ് ഉന്‍ നബി ആശംസകള്‍!

യുട്യൂബറെ കാണാന്‍ 3 ദിവസം, 250 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി 13 കാരന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെയുട്യൂബറെ കാണാന്‍ 3 ദിവസം, 250 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി 13 കാരന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

English summary
Nabidinam 2022: Wishes, Quotes, Greetings, Images And WhatsApp Status In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X