നബിദിനം: പൊതുഅവധി സെപ്റ്റംബർ 27ന് അല്ല; സംസ്ഥാനത്തെ പൊതുഅവധിയിൽ മാറ്റം
തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതുഅവധി 28ലേക്ക് മാറ്റി സർക്കാർ. മുസ്ലിം സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ തീരുമാനം. സെപ്റ്റംബർ 27ന് ആയിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. പൊതു അവധി പുതുക്കിയ രേഖയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28 ന് പൊതു അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൊണ്ടോട്ടി എം എൽ എയും മുസ്ലീം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം കത്ത് നൽകയിരുന്നു.

കലണ്ടറിൽ 27 ന് ആണ് അവധി എങ്കിലും മാസപ്പിറവി കാണാത്തതിനാൽ നബി ദിനം സെപ്റ്റംബർ 28 ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധി 28 ലേക്ക് മാറ്റണം എന്ന് എം എൽ എ ആവശ്യപ്പെട്ടത്. അവധി പുനഃക്രമീകരിക്കണമെന്ന് സമസ്ത കേരള ജെം ഇയ്യത്തുൽ ഉലമയും (എസ് കെ ജെ യു) സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
കേരള മുസ്ലിം ജമാഅത്തും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിയിരുന്നു. സെപ്റ്റംബർ 28ന് ആത്മീയ റാലികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘടനാ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ജോയിന്റ് സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയും അറിയിച്ചു.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി ആഘോഷിക്കുന്നത്, എ ഡി 57ൽ മക്കയിൽ ജനിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ 1947ാം ജന്മദിനമാണ് വരുന്നത്. ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസ്ം 12 നാണ് പ്രവാചകന്റെ ജന്മദിനം .












Click it and Unblock the Notifications