നാദാപുരം സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് ബോംബ് പൊട്ടി ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. നരിപ്പറ്റ സ്വദേശി ലിനീഷാണ് മരിച്ചത്. രാത്രി ഒരു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളെജിലായിരുന്നു അന്ത്യം. സ്‌ഫോടനത്തില്‍ ലിനീഷിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നു പോയിരുന്നു.

കഴിഞ്ഞ 27ന് രാത്രിയായിരുന്നു സ്‌ഫോടനം. നാദാപുരം തെരുവംപറമ്പില്‍ ഗവണ്‍മെന്റ് കോളെജിന് വേണ്ടി ഏറ്റെടുത്ത കിണമ്പ്രക്കുന്നിലെ സ്ഥലത്തായിരുന്നു സ്‌ഫോടനം. ലിനീഷിനെ കൂടാതെ സിപിഎം പ്രവര്‍ത്തകരായ പയന്തോങ്ങ് താനിയുള്ള പറമ്പത്ത് വിവേക് (26), തെരുവംപറമ്പ് ചെമ്പോട്ടുമ്മല്‍ വിജേഷ് (27), വാണിമേലിലെ ജിനീഷ് (27), ചേലക്കാട്ടെ ദനേഷ് (26) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.












Click it and Unblock the Notifications