നാദാപുരം പീഡനം: ആര്യാടന് മാനനഷ്ടക്കേസിന്
തിരുവനന്തപുരം: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്നെ ഉള്‍പ്പെടുത്താന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. പീഡനക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ആര്യാടനും രംഗത്തുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
സംഘടനകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ തന്നെ വലിച്ചിഴക്കാന്‍ നോക്കേണ്ടെന്നാണ് ആര്യാടന് മുഹമ്മദ് വ്യക്തമാക്കിയത്. ഇത്തരം പ്രചാരണങ്ങളള്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആര്യാടന് വ്യക്തമാക്കി.

പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ രക്ഷിക്കാന്‍ ആര്യാടന് മുഹമ്മദും രംഗത്തെത്തിയിട്ടുണ്ടെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകരാണ് ആരോപിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആരോപണം സുന്നി യുവജന സംഘടന ഉന്നയിച്ചത്.
സ്കൂള്‍ അധികൃതരെ ന്യായീകരിച്ചുകൊണ്ടും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ടും മതപണ്ഡിതനായ പേരോട് അബ്ദുറഹ്മാന് സഖാഫിയുടെ പ്രസംഗം വലിയ വിവാദമായിരുന്നു. സഖാഫിക്കെതിരെ കേസെടുക്കണം എന്നും ഒരു വിഭാഗം സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ബാലാവകാശ കമ്മീഷന് സ്കൂളിലെത്തി തെളിവെടുത്തു. സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ പരാതിയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചു എന്നാണ് കമ്മീഷന് കണ്ടെത്തിയിരിക്കുന്നത്. സഖാഫിയുടെ പ്രസംഗവും ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications