കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം പീഡനം: ആര്യാടന്‍ മാനനഷ്ടക്കേസിന്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്നെ ഉള്‍പ്പെടുത്താന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പീഡനക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ആര്യാടനും രംഗത്തുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ തന്നെ വലിച്ചിഴക്കാന്‍ നോക്കേണ്ടെന്നാണ് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയത്. ഇത്തരം പ്രചാരണങ്ങളള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആര്യാടന്‍ വ്യക്തമാക്കി.

Aryadan Muhammed

പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ രക്ഷിക്കാന്‍ ആര്യാടന്‍ മുഹമ്മദും രംഗത്തെത്തിയിട്ടുണ്ടെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരാണ് ആരോപിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആരോപണം സുന്നി യുവജന സംഘടന ഉന്നയിച്ചത്.

സ്‌കൂള്‍ അധികൃതരെ ന്യായീകരിച്ചുകൊണ്ടും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ടും മതപണ്ഡിതനായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രസംഗം വലിയ വിവാദമായിരുന്നു. സഖാഫിക്കെതിരെ കേസെടുക്കണം എന്നും ഒരു വിഭാഗം സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ബാലാവകാശ കമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുത്തു. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ പരാതിയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. സഖാഫിയുടെ പ്രസംഗവും ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

English summary
Nadapuram Case: Aryadan Muhammed to file Defamation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X