എല്‍കെജി വിദ്യാര്‍ഥിനിക്ക് പീഡനം, രണ്ട് പേര്‍ അറസ്റ്റില്‍
മുന്നേറ്റങ്ങള്‍ ഏറെ കണ്ട ഈ കാലത്തിനിടെ കേരളത്തിന്റെ അവസ്ഥ ഇന്നും ഇതുതന്നെ. കാലമിത്ര കഴിഞ്ഞിട്ടും സ്ത്രീകളോടും എന്തിന് കുഞ്ഞുങ്ങളോടുപോലും കാട്ടുന്നത് ക്രൂരമായ പ്രവണതയാണ്. ചതിക്കുഴികള്‍ക്കിടയിലൂടെയുള്ള അപകടയാത്രയ്ക്ക് വിധിക്കപ്പെടുകയാണ് ഇന്നത്തെ തലമുറ. അത്തരത്തില്‍ ഒരു സംഭവമായിരുന്നു നാദാപുരം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ പിഡീപ്പിച്ചത്. ആദ്യം കുട്ടികളാണ് പ്രതികളെന്ന് പറഞ്ഞു. പിന്നീട് വീണ്ടും ഒരു അന്വേഷണം.
ഇതിനിടെ ബസ് ക്ലീനറെ പ്രതി ചേര്‍ക്കാനുള്ള ശ്രമവും നടന്നു. ആ ശ്രമം പ്രക്ഷോഭത്തില്‍ കലാശിച്ചപ്പോള്‍ ഒടുവില്‍ കുട്ടികളെ തന്നെ പ്രതി ചേര്‍ത്തു. പോലീസിന്റെ അനാസ്ഥയെന്നോ കഴിവുകേടെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്നു കേസ് അന്വേഷണം. ശനിയാഴ്ച രാവിലെയാണ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌കൂളില്‍ മതപഠനത്തിന് എത്തിയ പാനൂര്‍ സ്വദേശി മുബാഷിര്‍(19),തലശ്ശേരി സ്വദേശി ഷംസുദ്ദീന്‍(18) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 30നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. പാചകക്കാരുടെ മുറിയില്‍ വച്ചാണ് പീഡനം നടന്നത്. പീഡിപ്പിച്ച വിദ്യാര്‍ഥികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായാണ് വിവരം.
കുട്ടിയെ പീഡിപ്പിച്ചത് സ്‌കൂള്‍ ബസിലെ ക്ലീനറാണെന്ന് ആരോപിച്ച് കണ്ണൂര്‍ സ്വദേശി മുനീറിനെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അയാളെ പൊലീസ് വിട്ടയക്കുകയായിരുന്നു. സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ അധികൃതര്‍ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജനകീയ പ്രക്ഷോഭം നടന്നത്. കുട്ടി തിരിച്ചറിഞ്ഞവരുടെ കൂട്ടത്തില്‍ സ്‌കൂള്‍ അധികൃതരുടെ അടുത്ത സുഹൃത്തിന്റെ മകനും ഉണ്ടായിരുന്നുവെന്നാണ് സൂചന.

പീഡനം നടന്നപ്പോള്‍ തന്നെ രക്ഷിതാക്കള്‍ വിവരം സ്ഥാപന മേധാവികളെ അറിയിച്ചെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ വളയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കേസില്‍ ഗൂഢാലോചന നടക്കുന്നുവെന്നും ആരോപണം ഉയരുമ്പോള്‍ ഇതിനെല്ലാം മറു ചോദ്യം കിടക്കുന്നുണ്ട്. ഇവരെ രക്ഷിച്ചു പാലിക്കേണ്ടവര്‍ എവിടെപ്പോയി ഒളിക്കുന്നു. മലയാളി സമൂഹത്തിന് എവിടെയാണ് പിഴയ്ക്കുന്നത്. സ്ത്രീകള്‍ക്കുനേരെയും കുട്ടികള്‍ക്കുനേരെയും അതിക്രമം പൊരുകിവരുമ്പോള്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണ്.












Click it and Unblock the Notifications