ഷിബിനെ കൊന്നത് നെഞ്ച് വെട്ടിപ്പൊളിച്ച്, മുഖ്യപ്രതിയുടെ ചിത്രം പുറത്ത്
നാദാപുരം: നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തനെ വെട്ടിക്കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന് റിപ്പോര്‍ട്ട്. ഷിബിന്റെ നെഞ്ച് പിളര്‍ന്ന രീതിയിലായിരുന്നു. നെഞ്ചിലും മുതുകിലും ഏറ്റ മുറിവുകളാണ് മരണകാരണമായതെന്നാണ് സൂചന.
കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ട നാല് പേരടക്കം ഏഴ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതുന്ന തയ്യംകണ്ടി ഇസ്‌മൈയിലും സഹോദരന്‍ മുനീറും ഒളിവിലാണ് ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇസ്‌മൈലിന്റേയും മുനീറിന്റേയും ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട ആളാണ് ഇസ്‌മൈയില്‍ ഇയാള്‍ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവും ആണ്. മൂന്ന് മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മഴുകൊണ്ടുള്ള വെട്ടാണ് ഷിബിന്റെ ജീവനെടുത്തത്. നെഞ്ചിലെ മുറിവ് ഹൃദയം വരെ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications