വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ മാത്രമല്ല, പെണ്‍കുട്ടിയെ കത്തിച്ചുകളയാനും റഫ്നാസ് പ്ലാനിട്ടു....
നാദാപുരം: കോളജ് വിട്ടു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീടിനു സമീപം വഴിയില്‍ കാത്തുനിന്ന് കൊടുവാള് കൊണ്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മൊകേരി ഏച്ചിത്തറമല്‍ റഫ്നാസിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം സ്വന്തം കൈഞരമ്പു മുറിച്ച റഫ്നാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ രാത്രി ഡിസ്ചാര്‍ജ് ചെയ്യുകയും ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. രാത്രി വൈകി നാദാപുരം സ്റ്റേഷനിലെത്തിച്ച റഫ്നാസിന്റെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്.

പ്രതി റഫ്നാസിന്റെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു പ്രതി ലക്ഷ്യംവെച്ചിരുന്നത്.തന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചത് ാെകണ്ട് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി തന്നെ സമ്മതിച്ചു. പെട്രോള്‍ കരുതിയത് തീ വയ്ക്കാനാണെന്നും റഫ്നാസ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
സംഭവം നടന്ന പേരോട്ടും കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ കല്ലാച്ചിയിലെ പമ്പിലും കൊടുവാള് വാങ്ങിയ കക്കട്ടിലെ കടയിലും വട്ടോളി പെട്രോള്‍ പമ്പിലും റഫ്നാസിനെ എത്തിച്ചു തെളിവെടുത്തു.
ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പഴയ സഹപാഠി പെട്രോളും കൊടുവാളുമായി വീടിനു മുന്പില് കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീടിനു മുന്പിലെ റോഡിലാണ് ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ കാത്തു നില്‍ക്കുകയായിരുന്നു റഫ്നാസ്. പെണ്‍കുട്ടിയെ വെട്ടിയ ശേഷം റഫ്നാസ് കൊടുവാള് കൊണ്ടു തന്നെയായിരുന്നു സ്വന്തം കൈഞരമ്പ് മുറിച്ചത്. അതുവഴി കാറിലെത്തിയ നാലംഗ സംഘമാണ് റഫ്നാസിനെ കീഴ്പ്പെടുത്തി ഇരുവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
പുറത്തും തലയ്ക്കും സാരമായി വെട്ടേറ്റിട്ടുണ്ട്. സ്കൂളില്‍ ഇരുവരും ഒരുമിച്ചു പഠിച്ചിരുന്നു. റഫ്നാസ് പഠനം നിര്‍ത്തി കടകളില്‍ ജോലി ചെയ്യുകയാണ്. പെണ്‍കുട്ടിയോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം നടക്കില്ലെന്ന് മനസ്സിലായതോടെയാണ് ആക്രമിച്ചതെന്ന് റഫ്നാസ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications