നാദാപുരം കൊലപാതകം:ഷിബിന്റെ വീട്ടുകാര്‍ക്ക് 25 ലക്ഷം
കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.വടകരയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
മുംസ്ലീം ലീഗ് പ്രവര്‍ത്തനായ തെയ്യമ്പാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘമാണ് ഷിബിനെ വധിച്ചത്. ആക്രമണത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് നാദാപുരം മേഖലയില്‍ സംഘര്‍ഷം കത്തിപ്പടരുകയായിരുന്നു.

തുടര്‍ന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേയും അക്രമസംഭവങ്ങള്‍ അരങ്ങേറി. ഒട്ടേറെ വീടുകള്‍ നശിപ്പിക്കപ്പെട്ടു. നിരവധി പേര്‍ ആക്രമിക്കപ്പെടുകയും ചെയ്തു.
ഇത്തരത്തില്‍ രാഷ്ട്രീയ സംഘര്‍ത്തില്‍ കേട്പാടുകള്‍ സംഭവിച്ച വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നാശനഷ്ടം എത്രയെന്ന് ആദ്യം വിലയിരുത്തും. അതിന് ശേഷമേ നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുകയുള്ളൂ.
മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവരും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നാദാപുരം മേഖലയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശം ഉപേക്ഷിച്ചു. സര്‍വകക്ഷി യോഗത്തിലും ബെജിപെ നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications