Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധം?

നാദാപുരം: നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തീവ്രവാദ സംഘടനക്ക് ബന്ധമുണ്ടോ എന്ന് സംശയം. ആയുധ പരിശീലനം ലഭിച്ചവരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

മുസ്ലീം ലീഗ് പ്രവര്‍ത്തകനായ തയ്യംപാടി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇസ്മായില്‍ ഗുണ്ടാ ലിസ്റ്റില്‍ പെട്ട ആളാണ്. ഇയാള്‍ക്ക് തീവ്രവാദ സ്വഭാവം ആരോപിക്കുന്ന ഇസ്ലാമിക സംഘടനയുമായി ബന്ധമുണ്ടോ എന്നാണ് സംശയിക്കുന്നത്.

Ismail Nadapuram

നാദാപുരത്ത് ആക്രമിക്കപ്പെട്ടത് സിപിഎം പ്രവര്‍ത്തകര്‍ മാത്രമല്ല എന്നതും സംശയത്തിന് ഇട നല്‍കുന്നുണ്ട്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. നാദാപുരത്തെ പതിവ് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലും വര്‍ഗീയത കടന്നുവരാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Shibin

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എടച്ചേരിയിലെ എസ്ഡിപിഐ ഓഫീസിന് തീയിട്ടതും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്. മുസ്ലീം ലീഗിന് മാത്രമല്ല ഷിബിന്റെ കൊലപാതകത്തില്‍ പങ്ക് എന്നതിന്റെ സൂചനയാണ് ഇതും നല്‍കുന്നത്.

ജനുവരി 22ന് രാത്രി പത്തരയോടെയാണ് ആയുധധാരികളായ പത്തംഗ സംഘം ആക്രമണം നടത്തിയത്. മഴുകൊണ്ട് നെഞ്ചിലേറ്റ വെട്ടാണ് ഷിബിന്റെ മരണത്തിന് ഇടയാക്കിയത്. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+